കുട്ടികളിലടക്കം രോഗത്തിന് കാരണമാവുന്ന ബാക്ടീരിയ ഉൽപാദിപ്പിക്കുന്ന ആമയെ വീട്ടിലെ അക്വേറിയത്തിൽ കണ്ടെത്തി
Jul 24, 2021, 15:58 IST
കാളികാവ്: (www.kvartha.com 24.07.2021) അപകടകാരിയായ ചെഞ്ചേവിയൻ ആമയെ കാളികാവിലെ വീട്ടിലെ അക്വേറിയത്തിലും കണ്ടെത്തി. മേലെ കാളികാവിലെ ഒരു വീട്ടിലെ അക്വേറിയത്തിൽ വളർത്തിയ ആമയെയാണ് കണ്ടെത്തിയത്.
ഇത്തരത്തിലുള്ള ആമയുടെ അപകടാവസ്‌ഥ മനസിലായ ഉടമ തൃശൂർ പീച്ചിയിലുളള കേരള വന ഗവേഷണ കേന്ദ്രത്തിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ജീവനക്കാരായ എ അനീഷ്, എൻ സൂരജ് എന്നിവർ ആമയെ വീട്ടിലെത്തി ഏറ്റെടുകയായിരുന്നു.
കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിൽ നിന്ന് മാത്രം ഇത്തരം 10 ആമകളെ ഗവേഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ഇവ എത്തിപ്പെടുന്ന ജലാശത്തിലെ തദ്ദേശീയ ആമകൾ, തവളകൾ, മീനുകൾ എന്നിവയെ പൂർണമായും നശിപ്പിക്കാൻ ഇത്തരം ആമകൾക്ക് സാധിക്കും.

ശരീരത്തിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന പ്രത്യേകതരം ബാക്‌ടീരിയ മനുഷ്യരിൽ പ്രത്യേകിച്ച് കുട്ടികളിൽ രോഗത്തിനിടയാക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. മറ്റ് ആമകളിൽ നിന്ന് വ്യത്യസ്തമായി പച്ചയും മഞ്ഞയും കലർന്ന നിറവും പുറന്തോടിലെ വ്യത്യാസവുമാണ് ഈ ആമകളെ തിരിച്ചറിയാൻ സഹായിക്കുന്നത്.
ഇത്തരം ആമകളെ വളർത്തുന്നത് കുറ്റകരമല്ലെങ്കിലും അപകടം തിരിച്ചറിയണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മിക്ക രാജ്യങ്ങളിലും ഇവയെ നശിപ്പിക്കാനുളള പദ്ധതികളുണ്ട്.
Keywords: News, Kerala, State, Malappuram, Children, Diseased, House, Tortoise, Bacteria, Home aquarium, The tortoise, which produces bacteria that can cause disease in children, was found in a home aquarium.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.