ഇടുക്കി: (www.kvartha.com 25.10.2014) കേന്ദ്ര വൈദ്യുതി വിഹിതത്തില്‍ കുറവ് ഉണ്ടായതിനെ തുടര്‍ന്നു സംസ്ഥാനത്തെ ജലവൈദ്യുതി ഉത്പ്പാദനം ഉയര്‍ത്തി. ദിവസങ്ങളായി 20 - 22 ദശലക്ഷം യൂനിറ്റില്‍ നിജപ്പെടുത്തിയിരുന്ന ഉത്പ്പാദനമാണ് 26.391 ദശലക്ഷം യൂനിറ്റായി ഉയര്‍ത്തിയത്.
കേന്ദ്ര വൈദ്യുതി വിഹിതത്തില്‍ 400 മെഗാവാട്ടിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. ജനറേറ്ററുകള്‍ തകരാറായതിനാല്‍ താല്‍ച്ചര്‍, നെയ്‌വേലി, കൂടംകുളം എന്നീ കേന്ദ്ര നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതിയാണ് കുറഞ്ഞത്. സംസ്ഥാനത്ത് പൊതുവെ തണുത്ത അന്തരീക്ഷമായതിനാല്‍ വൈദ്യുതി ഉപഭോഗത്തില്‍ നല്ല കുറവുണ്ട്. 57.52 ദശലക്ഷം യൂനിറ്റായിരുന്നു കഴിഞ്ഞദിവസത്തെ സംസ്ഥാനത്തെ ഉപഭോഗം.
കഴിഞ്ഞ മെയ് മാസത്തില്‍ ഉപഭോഗം 70 ദശലക്ഷം കടന്നിരുന്നു. 26.483 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ഇന്നലെ പുറമെനിന്നും വാങ്ങിയത്. ഏറ്റവും വലിയ പദ്ധതിയായ ഇടുക്കിയുടെ മൂലമറ്റം പവര്‍ ഹൗസിലെ ഇന്നലത്തെ ഉത്പ്പാദനം 8.34 ദശലക്ഷം യൂനിറ്റായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇത് 5 ദശലക്ഷം യൂനിറ്റില്‍ താഴെയായിരുന്നു. ശബരിഗിരി- 4.386, ഇടമലയാര്‍- 1.615, ഷോളയാര്‍- 0.313, പള്ളിവാസല്‍- 0.6316, കുറ്റിയാടി -1.307, പന്നിയാര്‍- 0.769, നേര്യമംഗലം- 1.709,ലോവര്‍പെരിയാര്‍- 2.88, പൊരിങ്ങല്‍കുത്ത്- 1.01, ചെങ്കുളം- 0.582, കക്കാട് - 0.652, കല്ലട- 0.237, മലങ്കര- 0.107 എന്നിങ്ങനെയാണ് മറ്റ്പദ്ധതികളിലെ ഇന്നലത്തെ വൈദ്യുതി ഉത്പ്പാദനം.
ചെറുകിട പദ്ധതികളുടെ വൃഷ്ടി പ്രദേശത്ത് തുലാമഴ കനത്തെങ്കിലും ഇടുക്കിയുടെ വൃഷ്ടിപ്രദേശത്ത് മഴ കുറവാണ്. 2.8 മില്ലീമീറ്റര്‍ മഴ മാത്രമാണ് ഇന്നലെ ഇവിടെ ലഭിച്ചത്. ഡൈവേര്‍ഷന്‍ പദ്ധതികള്‍ സമൃദ്ധമായതിനാല്‍ 7.658 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പ്പാദിപ്പിക്കാനുള്ള വെള്ളം ഇന്നലെ ഇടുക്കി അണക്കെട്ടില്‍ ഒഴുകിയെത്തി. 2379.24 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഇത് സംഭരണ ശേഷിയുടെ 73 ശതമാനമാണ്. അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 130.2 അടിയായി ഉയര്‍ന്നു. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവു കുറച്ചതോടെയാണ് അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നത്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴയുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : Idukki, Electricity, Kerala, Central Government.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.