കേരള ബയോടെക്നോളജി കമ്മീഷന് പ്രവര്‍ത്തനമേഖലകള്‍ ശക്തിപ്പെടുത്തുന്നു
Dec 2, 2012, 10:52 IST
തിരുവനന്തപുരം: സംസ്ഥാനത്തെ ബയോടെക്നോളജി മേഖല പുനരുജ്ജീവിപ്പിക്കല്‍ ലക്ഷ്യമാക്കിയുള്ള നടപടികള്‍ക്ക് തുടക്കമിടാന്‍ കേരള ബയോടെക്നോളജി കമ്മീഷന് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സ്വകാര്യമേഖലയും ബയോടെക്നോളജിയിലെ അക്കാദമിക് മേഖലയും തമ്മിലുള്ള പരസ്പര സമ്പര്‍ക്കം മെച്ചപ്പെടുത്താനും പദ്ധതികള്‍ ചിട്ടയായ രീതിയില്‍ മൂല്യനിര്‍ണയം നടത്താനും അവയ്ക്ക് അനുമതി നല്‍കാനും മൂല്യവല്ക്കരിക്കാനും നടപടികള്‍ സ്വീകരിക്കും.
വൈദ്യശാസ്ത്രം മുതല്‍ കൃഷി വരെ എല്ലാ മേഖലയിലും ബയോടെക്നോളജിയുടെ പ്രാധാന്യം വര്‍ധിച്ചുവരികയാണെന്ന് ബയോടെക്നോളജി കമ്മീഷന്റെ (കെ.ബി.സി.) ചെയര്മാന് ഡോ.പി.എം.സുധാകരന് പറഞ്ഞു. ഉന്നതവിദ്യാഭ്യാസവും വൈദഗ്ധ്യവും നേടിയ യുവജനങ്ങള്‍ ധാരാളമുള്ളതുകൊണ്ട് ഈ മേഖലയില്‍ നൂതനത്വത്തിനും ഗവേഷണത്തിനും മുന്‍കൈയെടുക്കാന്‍ കേരളത്തിനു കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ കീഴിലുള്ള കെ.ബി.സിയാണ് സംസ്ഥാനത്തെ ബയോടെക്നോളജി സംബന്ധിയായ എല്ലാ പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രീകൃത ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നത്. മുന്‍നിര ഗവേഷണത്തിനും വികസനത്തിനും നേതൃത്വം നല്‍കുന്നതും കെ.ബി.സിയാണ്. പ്രവര്‍ത്തനങ്ങള്‍ പരിഷ്കരിക്കുന്നതിന്റെ ഭാഗമായി കമ്മീഷന് യുവശാസ്ത്രജ്ഞരെ വളര്‍ത്തിയെടുക്കുന്നതിനു മുന്‍ഗണന നല്‍കും. ഈ മേഖലയുടെ ശേഷി വര്‍ധിപ്പിക്കുന്നതിനും വ്യവസായങ്ങളുമായി ബന്ധപ്പെടുത്തിയുള്ള ഗവേഷണം മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടികളും സ്വീകരിക്കും. കമ്മീഷന് ചെയ്യാന്‍പോകുന്ന കാര്യങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനപരിപാടിക്കും രൂപം നല്‍കുമെന്ന് സുധാകരന് വ്യക്തമാക്കി.
ജീവിതം മെച്ചപ്പെടുത്താനുള്ള അപാരമായ ശേഷി ബയോടെക്നോളജിക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമീണ മേഖലയിലെ വികസന പ്രവര്‍ത്തനങ്ങളെ സഹായിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചുവരികയാണ്. നാട്ടിന്പുറങ്ങളിലുള്ളവരുടെ ജീവിതത്തില്‍ പ്രത്യക്ഷമായ മുന്നേറ്റം കൊണ്ടുവരാനുള്ള ഓരോ ബയോടെക് മാറ്റത്തെയും കെ.ബി.സി പ്രോത്സാഹിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
പ്രശസ്തമായ ജെ.സി.ബോസ് അവാര്‍ഡ് ജേതാവും നാഷണല്‍ അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ് ഫെലോയുമായ ഡോ.സുധാകരന് കേരള സര്‍വകലാശാലയുടെ സയന്‍സ് ഡീനും കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ ബയോളജിക്കല്‍ സയന്‍സ് വിഭാഗം പ്രൊഫസറുമായിരുന്നു. കേരളത്തില്‍ ബയോടെക്നോളജിയുടെ വളര്‍ച്ച ലക്ഷ്യമാക്കിയുള്ള ഭരണപരവും സാമ്പത്തികവുമായ തീരുമാനങ്ങളെടുക്കുന്നതിനുള്ള ഉന്നതസംവിധാനമായി നിശ്ചയിച്ചിട്ടുള്ള ബയോടെക്നോളജി ബോര്‍ഡിന്റെ സുപ്രധാന ചുമതകളും ഡോ.സുധാകരനായിരിക്കും.
ബയോടെക്നോളജി വികസനനിധിയുടെ ഉത്തരവാദിത്തവും ബോര്‍ഡിനായിരിക്കും. നിക്ഷേപത്തിനുള്ള മേഖലകള്‍ നിശ്ചയിക്കുകയും നടപ്പാക്കാനുള്ള പദ്ധതികള്‍ക്ക് മുന്‍ഗണന നിശ്ചയിക്കുകയും ചെയ്യുന്നത് ബോര്‍ഡിന്റെ ചുമതലകളാണ്. ബയോടെക്നോളജിയുമായി ബന്ധപ്പെട്ട് ഉരുത്തിരിയുന്ന ധാര്‍മികവും പരിസ്ഥിതി സംബന്ധവും സാമ്പത്തികസാമൂഹ്യപരവുമായ പ്രശ്നങ്ങളില്‍ ഇടപെടുന്നത് കമ്മീഷനായിരിക്കും.

Keywords: Kerala, Biotechnology commission, KBC chairman, Dr.P.M.Sudhakaran, J.C.Bose, Award, WInner, National Academe of Medical Science, Fellow, Dr.Sudhakaran, Kerala, Malayalam news
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.