കൊറോണ ബാധയെന്ന് സംശയം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ഒരാള്‍ ചികിത്സ തേടി
Feb 1, 2020, 15:08 IST
കണ്ണൂര്‍: (www.kvartha.com 01.02.2020) ചൈനാസന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ ഒരാളെ കൊറോണ വൈറസ് ബാധയെന്ന സംശയത്തില്‍ പരിയാരത്തുള്ള കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിച്ചത്. കഴിഞ്ഞദിവസം ചൈനയില്‍ നിന്നെത്തിയ ഇദ്ദേഹത്തിന് തൊണ്ടവേദന, ചുമ, പനി തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്നാണ് മെഡിക്കല്‍ കോളേജിലെത്തിച്ചത്.
പ്രത്യേക സൗകര്യങ്ങളോടെ തയ്യാറാക്കിയ ഐസലേഷന്‍ വാര്‍ഡിലാണ് ഇദ്ദേഹത്തെ പാര്‍പ്പിച്ചിരിക്കുന്നത്. നിരീക്ഷണത്തിനായാണ് ചൈനയില്‍ നിന്നെത്തിയ ആളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ആശങ്കകള്‍ക്കിടയില്ലെന്നും ആര്‍ എം ഒ ഡോ. എം സരിന്‍ പറഞ്ഞു.
Keywords: News, Kerala, Kannur, Diseased, Chaina, Medical College, Doctor, Pariyaram, Corona Virus
പ്രത്യേക സൗകര്യങ്ങളോടെ തയ്യാറാക്കിയ ഐസലേഷന്‍ വാര്‍ഡിലാണ് ഇദ്ദേഹത്തെ പാര്‍പ്പിച്ചിരിക്കുന്നത്. നിരീക്ഷണത്തിനായാണ് ചൈനയില്‍ നിന്നെത്തിയ ആളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ആശങ്കകള്‍ക്കിടയില്ലെന്നും ആര്‍ എം ഒ ഡോ. എം സരിന്‍ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.