കോണ്‍ഗ്രസില്‍ ഗ്രൂപ്പിസം കത്തിപ്പടരുന്നു; മുഖ്യമന്ത്രിക്കെതിരെ പോസ്റ്റര്‍
Aug 22, 2012, 08:31 IST
തിരുവനന്തപുരം: കെ.പി.സി.സി പുനസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഗ്രൂപ്പിസം കത്തിപ്പടരുകയാണ്. ബുധനാഴ്ച രാവിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിലും പരിസര പ്രദേശങ്ങളിലും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു.
Key Words: Kerala, Umman Chandi, Congress, KPCC, Posters, Thiruvananthapuram,
ജനപ്രിയ മുഖ്യമന്ത്രി ചമയുന്ന ഉമ്മന്‍ചാണ്ടി പാര്‍ട്ടി പുനഃസംഘടനയെ അട്ടിമറിക്കുകയാണെന്ന് പോസ്റ്ററില്‍ കുറ്റപ്പെടുത്തുന്നു. തനിക്ക് ശേഷം പ്രളയമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്. കോതമംഗലത്ത് നഴ്‌സിംഗ് സമരത്തില്‍ കേസെടുത്ത മുഖ്യമന്ത്രിക്ക് കാലം മാപ്പു നല്‍കില്ല. സമരം ചെയ്ത നഴ്‌സുമാരെ കള്ളക്കേസില്‍ കുടുക്കിയ വര്‍ഗീയവാദിയാണ് മുഖ്യമന്ത്രിയെന്നും പോസ്റ്ററില്‍ പരാമര്‍ശമുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.