'ഗവര്‍ണര്‍ ഗോ ബാക്ക്'; നടുത്തളത്തില്‍ പത്ത് മിനിറ്റോളം പ്രതിപക്ഷം ഗവര്‍ണറെ തടഞ്ഞു; നാടകീയരംഗങ്ങള്‍ക്കൊടുവില്‍ വാച്ച് ആന്‍ഡ് വാര്‍ഡന്‍മാരുടെ സുരക്ഷയില്‍ ഗവര്‍ണറുടെ നയപ്രസംഗം
Jan 29, 2020, 10:54 IST
തിരുവനന്തപുരം: (www.kvartha.com 29.01.2020) നിയമസഭയില്‍ ബജറ്റ് സമ്മളേനത്തിന് തുടക്കം കുറിച്ചുക്കൊണ്ട് നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ ഗവര്‍ണര്‍ക്കെതിരെ കടുത്ത നിലപാടുമായി പ്രതിപക്ഷം. ഗവര്‍ണറെ നടുത്തളത്തില്‍ പ്രതിപക്ഷം പത്ത് മിനിറ്റോളം തടഞ്ഞു. എന്നാല്‍ ഒരിഞ്ച് പിന്‍മാറാതെ ഗവര്‍ണര്‍ അവിടെത്തന്നെ നിന്നു.
സഭയിലേക്ക് സ്പീക്കറും മുഖ്യമന്ത്രിയും ചേര്‍ന്ന് ആനയിച്ച ഗവര്‍ണറെ പ്രതിപക്ഷം ബാനറുകളും പ്ലക്കാര്‍ഡുമായി തടയുകയായിരുന്നു.
ഗോബാക്ക് വിളികളുമായി ഗവര്‍ണക്കു മുന്നില്‍ ഉപരോധം സൃഷ്ടിച്ച പ്രതിപക്ഷത്തെ പിടിച്ചുമാറ്റുന്നതിനായി വാച്ച് ആന്‍ഡ് വാര്‍ഡ് രംഗത്തെത്തി.
പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചതോടെ ഗവര്‍ണര്‍ നയപ്രഖ്യാപനം തുടങ്ങി. കടലാസ് രഹിത സഭയ്ക്ക് അഭിനന്ദനം എന്ന് മലയാളത്തില്‍ പറഞ്ഞാണ് പ്രസംഗം ആരംഭിച്ചത്.
എല്ലാ രേഖകളും ഇലക്ട്രോണിക് രൂപത്തില്‍ എംഎല്‍എമാര്‍ക്കു ലഭിക്കുന്ന ആദ്യ സമ്മേളനമാണിത്. വായിച്ചു കഴിയുന്ന ഓരോ പേജും മേശപ്പുറത്തെ സ്‌ക്രീനില്‍ കാണാം. പ്രസംഗം വായിക്കാന്‍ ഗവര്‍ണര്‍ക്ക് 21 ഇഞ്ച് ടച്ച് മോണിറ്ററുണ്ട്.
Keywords: News, Kerala, Thiruvananthapuram, Governor, CM, Assembly, Politics, Governor start Speech
സഭയിലേക്ക് സ്പീക്കറും മുഖ്യമന്ത്രിയും ചേര്‍ന്ന് ആനയിച്ച ഗവര്‍ണറെ പ്രതിപക്ഷം ബാനറുകളും പ്ലക്കാര്‍ഡുമായി തടയുകയായിരുന്നു.
ഗോബാക്ക് വിളികളുമായി ഗവര്‍ണക്കു മുന്നില്‍ ഉപരോധം സൃഷ്ടിച്ച പ്രതിപക്ഷത്തെ പിടിച്ചുമാറ്റുന്നതിനായി വാച്ച് ആന്‍ഡ് വാര്‍ഡ് രംഗത്തെത്തി.
പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചതോടെ ഗവര്‍ണര്‍ നയപ്രഖ്യാപനം തുടങ്ങി. കടലാസ് രഹിത സഭയ്ക്ക് അഭിനന്ദനം എന്ന് മലയാളത്തില്‍ പറഞ്ഞാണ് പ്രസംഗം ആരംഭിച്ചത്.
എല്ലാ രേഖകളും ഇലക്ട്രോണിക് രൂപത്തില്‍ എംഎല്‍എമാര്‍ക്കു ലഭിക്കുന്ന ആദ്യ സമ്മേളനമാണിത്. വായിച്ചു കഴിയുന്ന ഓരോ പേജും മേശപ്പുറത്തെ സ്‌ക്രീനില്‍ കാണാം. പ്രസംഗം വായിക്കാന്‍ ഗവര്‍ണര്‍ക്ക് 21 ഇഞ്ച് ടച്ച് മോണിറ്ററുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.