ജി ­കെ എ­സ് എഫ് ഓണ്‍ലൈന്‍ ക്വിസ്: 45 ദിവ­സം, 45 ചോദ്യ­ങ്ങള്‍

 


ജി ­കെ എ­സ് എഫ് ഓണ്‍ലൈന്‍ ക്വിസ്: 45 ദിവ­സം, 45 ചോദ്യ­ങ്ങള്‍
തിരു­വ­ന­ന്ത­പുരം: ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റി­വ­ലിന്റെ ചരി­ത്ര­ത്തില്‍ ഇതാ­ദ്യ­മായി ഇത്ത­വണ ഓണ്‍ലൈന്‍ പ്രശ്‌നോ­ത്തരി നട­ത്തു­ന്നു. 45 ദിവ­സത്തെ ക്വിസ് പരി­പാ­ടി­യില്‍ വിജ­യി­ക്കു­ന്ന­വര്‍ക്ക് മൂന്നു മെഗാ­സ­മ്മാ­ന­ങ്ങള്‍ക്കു പുറമെ ഓരോ ദിവ­സവും ഒരു മൊബൈല്‍ഫോണ്‍ വീതം സമ്മാ­ന­മായി നല്‍കും. കമല്‍ഹാ­സന്റെ ഹിറ്റ്ചിത്ര­മായ അവ്വൈ ഷണ്മു­ഖി­യിലെ ബാല­താ­ര­മായി പേരെ­ടുത്ത പ്രമുഖ നടി ആന്‍ അലക്‌സിയ അന്റയാ­ണ് വീഡിയോ ക്വിസ് നയി­ക്കു­ന്ന­ത്. ഡിസം­ബര്‍ 17 മുതല്‍ ജനു­വരി 30 വരെ ഓരോ ദിവ­സവും ഓരോ ചോദ്യ­മു­ണ്ടാ­കും.

വെബ് സന്ദര്‍ശ­കര്‍ക്ക് ഫേസ്ബു­ക്കി­ലൂ­ടെയോ (www.facebook.com/GKSFIndia) മേള­യുടെ ഔദ്യോ­ഗിക വെബ്‌സൈ­റ്റി­ലൂ­ടെയോ (www.shoppingfestival.in.) ക്വിസ് മത്സ­ര­ത്തില്‍ പങ്കെ­ടു­ക്കാം. ജി ­കെ എ­സ് എഫ് ഫേസ്ബുക്ക് പേജില്‍ മാത്രം ഇതു­വരെ സന്ദര്‍ശ­കര്‍ 1,10,000 കവി­ഞ്ഞ­തു­കൊണ്ട് ക്വിസ് മത്സ­ര­ത്തിന് വന്‍പ്ര­തി­ക­ര­ണ­മാണ് പ്രതീ­ക്ഷി­ക്കു­ന്ന­ത്. ചരി­ത്രം, സംസ്‌കാ­രം, കേര­ള­ത്തിലെ പ്രധാ­ന­പ്പെട്ട സ്ഥല­ങ്ങള്‍, പ്രത്യേ­ക­ത­കള്‍ എന്നി­വ അടി­സ്ഥാ­ന­പ്പെ­ടു­ത്തി­യാ­യി­രിക്കും ചോദ്യ­ങ്ങള്‍. ആന്‍ ഇംഗ്ലീ­ഷി­ലാണ് ചോദ്യ­മു­ന്ന­യി­ക്കു­ന്ന­തെ­ങ്കിലും മല­യാളം സബ്‌ടൈ­റ്റി­ലു­കള്‍ വീഡി­യോ­യില്‍ ഒപ്പ­മു­ണ്ടാ­കും.

ഓരോ ചോദ്യ­ത്തി­ന്റെയും നാലു സാധ്യ­ത­ക­ളില്‍നി­ന്നാ­ണ് ശരി­യു­ത്തരം തെര­ഞ്ഞെ­ടു­ക്കേ­ണ്ട­ത്. ശരി­യു­ത്തരം നല്‍കുന്നവരില്‍ നിന്നും തിരഞ്ഞെടുത്ത ഒരു വിജയിക്ക് ഒന്‍പ­തി­നാ­യിരം രൂപ വില­യുള്ള എല്‍ജി കെ.­ജി.ഇ 400 സ്മാര്‍ട്ട്‌ഫോ­ണാണ് ദിവ­സവും സമ്മാ­ന­മായി നല്‍കു­ന്ന­ത്. ഏറ്റവും കൂടു­തല്‍ ശരി­യു­ത്ത­ര­ങ്ങള്‍ നല്‍കുന്ന ആദ്യത്തെ മൂന്നു­പേര്‍ക്ക് 22,000 രൂപ വില­യുള്ള എല്‍ജി പി 705 സ്മാര്‍ട്ട്‌ഫോ­ണു­കള്‍ മെഗാ സമ്മാ­ന­മായി ലഭി­ക്കും. വിജ്ഞാ­ന­പ്ര­ദ­മായ ഈ ക്വിസ് സ്‌പോണ്‍സര്‍ ചെയ്തി­രി­ക്കുന്നത് പ്രശസ്ത നേത്ര­ചി­കിത്സാ സ്ഥാപ­ന­മായ മുള­മൂ­ട്ടില്‍ ഐ ഹോസ്പി­റ്റലും ഇന്ത്യയെ ആസ്പ­ദ­മാക്കി ആയി­ര­ക്ക­ണ­ക്കായ വിഡിയോ ചിത്ര­ങ്ങളും വിവ­ര­ങ്ങളും ശേഖ­രിച്ചു നല്‍കുന്ന www.indiavideo.org, എന്ന വെബ്‌സൈറ്റും ചേര്‍ന്നാ­ണ്.

ആകര്‍ഷ­ക­മായ ചട­ങ്ങു­ക­ളോടെ ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റി­വ­ലിന്റെ ആറാ­മതു സീസണ്‍ ഡിസം­ബര്‍ 15­-ന് കണ്ണൂ­രില്‍ ഉദ്ഘാ­ടനം ചെയ്യ­പ്പെ­ടും. പ്രത്യേ­ക­വി­ഷ­യ­ങ്ങളെ അടി­സ്ഥാ­ന­മാ­ക്കി­യുള്ള പ്രദര്‍ശ­ന­ങ്ങള്‍, സമ­കാ­ല കലാ­മേ­ള­കള്‍, തന­തായ ഗ്ലോബല്‍ വില്ലേ­ജ്, ഭക്ഷ്യ­മേ­ള, പ്രതി­വാര സമ്മാന നറു­ക്കെ­ടു­പ്പു­കള്‍ തുട­ങ്ങിയവ 48 ദിവസം നീളുന്ന മേള­യുടെ ഭാഗ­മായി നട­ത്തു­ന്നുണ്ട്. ജനു­വരി 31 ന് ഷോപ്പിംഗ് മേള അവ­സാ­നി­ക്കും.

Keywords:  Thiruvananthapuram, Kerala, GKSF, Online Quiz, Grand Kerala Shopping Festival, Mega Prize, Mobile phone, Ann Alexia Anra, Facebook, Malayalam NEws, Kerala Vartha
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia