ട്രിപിൾ ലോക്ഡൗൺ: ജനങ്ങൾ അടുത്തുള്ള കടകളിൽ നിന്ന് മാത്രം സാധനങ്ങൾ വാങ്ങാൻ ശ്രമിക്കണം, ഇളവുകൾ ദുരുപയോഗം ചെയ്യരുതെന്ന് തിരുവനന്തപുരം ജില്ലാ കലക്ടർ
May 17, 2021, 12:22 IST
തിരുവനന്തപുരം: (www.kvartha.com 17.05.2021) ട്രിപിൾ ലോക്ഡൗൺ സാഹചര്യത്തിൽ പ്രഖ്യാപിച്ച ഇളവുകൾ ദുരുപയോഗം ചെയ്യരുതെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ. ജനങ്ങൾ അടുത്തുള്ള കടകളിൽ നിന്ന് മാത്രം സാധനങ്ങൾ വാങ്ങാൻ ശ്രമിക്കണമെന്നും അടിയന്തര കാര്യങ്ങൾക്ക് വേണ്ടി ജില്ലാ ഭരണകൂടം കൂടെയുണ്ടെന്നും കലക്ടർ പറഞ്ഞു.
ജില്ലയിൽ ഇപ്പോഴും കോവിഡ് വ്യാപനം ഗുരുതരമാണ്. ഒമ്പത് ദിവസത്തെ ലോക്ഡൗൺ കൊണ്ട് നില ചെറിയ തോതിൽ മെച്ചപ്പെടുത്തി. സ്ഥിതി ഗുരുതരമാവുന്ന സി വിഭാഗം കേസുകൾ ജില്ലയിൽ ഇപ്പോഴും കൂടുതലാണ്. അതിനാല്‍ സംസ്ഥാന അതിർത്തികളിൽ നേരത്തെയുള്ള നിയന്ത്രണങ്ങൾ അതേ പടി തുടരുമെന്നും കലക്ടർ
ജനങ്ങളോട് അഭ്യര്‍ഥിച്ചു.
ജില്ലയിൽ ഇപ്പോഴും കോവിഡ് വ്യാപനം ഗുരുതരമാണ്. ഒമ്പത് ദിവസത്തെ ലോക്ഡൗൺ കൊണ്ട് നില ചെറിയ തോതിൽ മെച്ചപ്പെടുത്തി. സ്ഥിതി ഗുരുതരമാവുന്ന സി വിഭാഗം കേസുകൾ ജില്ലയിൽ ഇപ്പോഴും കൂടുതലാണ്. അതിനാല്‍ സംസ്ഥാന അതിർത്തികളിൽ നേരത്തെയുള്ള നിയന്ത്രണങ്ങൾ അതേ പടി തുടരുമെന്നും കലക്ടർ
ജനങ്ങളോട് അഭ്യര്‍ഥിച്ചു.
തിരുവനന്തപുരം ഉൾപെടെ നാല് ജില്ലകളിലാണ് സംസ്ഥാനത്ത് ട്രിപിൾ ലോക് ഡൗൺ ഏര്‍പെടുത്തിയത്. എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് ഒരാഴ്ചത്തേക്ക് ട്രിപിള്‍ ലോക്ഡൗൺ. ജില്ലാ അതിര്‍ത്തികള്‍ അടച്ചു. പൊലീസ് പരിശോധന കർശനമായി തുടരുകയാണ്. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കടുത്ത നടപടികള്‍ ഉണ്ടാകും.
Keywords: News, Thiruvananthapuram, Lockdown, District Collector, Kerala, State, COVID-19, Triple lockdown: Thiruvananthapuram District Collector says concessions should not be misused.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.