കണ്ണൂര്‍: ഡി.സി.സി(ഐ) പുന:സംഘടന കെ.പി.സി.സി നേതൃത്വത്തിന് തലവേദനയാവുന്നു. ഗ്രൂപ്പ് തിരിച്ചുള്ള വീതം വെയ്പ്പിനെതിരെ പാര്‍ട്ടിയില്‍ കെ. മുരളീധരന്‍ എം.എല്‍.എയും വി.എം സുധീരനും രംഗത്തുവന്നതോടെയാണ് പുന:സംഘടന അനിശ്ചിതത്വത്തിലായിരിക്കുന്നത്.
സംസ്ഥാനത്തെ ആറ് ജില്ലകളിലെ ഡി.സി.സി(ഐ) പ്രസിഡന്റുമാരെ മാറ്റാനാണ് കെ.പി.സി.സി നേതൃത്വത്തില്‍ തീരുമാനിച്ചിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഏറെ ക്ഷീണമുണ്ടാക്കിയ ജില്ലകളിലെ ഡി.സി.സി(ഐ) പ്രസിഡന്റുമാരെ മാറ്റണമെന്ന അഭിപ്രായത്തെ തുടര്‍ന്നായിരുന്നു ഇത്. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല എം.എല്‍.എയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നായിരുന്നു കെ.പി.സി.സി അറിയിച്ചിരുന്നതെങ്കിലും ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നു വന്ന പേരുകള്‍ വീതംവെയ്പ്പും, ഗ്രൂപ്പ് തിരിച്ചുള്ളതാണെന്നും ആക്ഷേപം ഉയര്‍ന്നതോടെയാണ് പുന:സംഘടന നീളാന്‍ കാരണമായത്.
ബോര്‍ഡ്, കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങള്‍ വിഭജിച്ച് നല്‍കിയതിന് ശേഷം മതി ഡി.സി.സി(ഐ) പുന:സംഘടന എന്നാണത്രെ കെ.പി.സി.സിയുടെ ഇപ്പോഴത്തെ നിലപാട്.
കോഴിക്കോട് ഡി.സി.സി(ഐ) പ്രസിഡന്റായി മുന്‍ യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ടി.യു സിദ്ദീഖ് നിയമിതനാവുമെന്ന് ഏറെ കുറെ ഉറപ്പായിട്ടുണ്ട്. സിദ്ദീഖിന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധത്തിന് കാരണമാകുകയും ഇത് ജില്ലയില്‍ നിമയസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തിരിച്ചടിയാവുകയും ചെയ്തിരുന്നു. ഈ തിരിച്ചറിവാണ് ഉമ്മന്‍ചാണ്ടി പ്രത്യേക താല്‍പര്യമെടുത്ത് സിദ്ദീഖിനെ ഡി.സി.സി പ്രസിഡന്റാക്കുന്നതെന്നും പറയുന്നു. ഇതിനെതിരെ കെ. മുരളീധരന്‍ പ്രതികരിച്ചിട്ടുമുണ്ട്.
കണ്ണൂര്‍ ഡി.സി.സി പുന:സംഘടന കെ.പി.സി.സിക്ക് ഏറെ വിയര്‍ക്കേണ്ടിവരും. ഡി.സി.സി പ്രസിഡന്റിനായി വിശാല(ഐ) ഗ്രൂപ്പും, കെ. സുധാകരന്‍ എം.പി വിഭാഗവും, എ വിഭാഗവും സജീവമായി രംഗത്തുണ്ട്. സംഘടനാ പ്രശ്നം സംബന്ധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍. രാമകൃഷ്ണന്‍ കെ.പി.സി.സി നേതൃത്വത്തിനെതിരെ ഇപ്പോള്‍ തന്നെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
കാസര്‍കോട്ട് നേരത്തെ പറഞ്ഞ പേരുകളല്ല ഇപ്പോള്‍ പറഞ്ഞ് കേള്‍ ക്കുന്നത് അഡ്വ. ടി.കെ സുധാകരന്റെ പേര് നേരത്തെ സജീവമായി പരിഗണിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ സാധ്യതാലിസ്റില്‍ അഡ്വ. സി.കെ ശ്രീധരന്റെ പേരും ഇടംപിടിച്ചിട്ടുണ്ട്. പി. ഗംഗാധരന്‍ നായര്‍, പി.എ. അഷ്റഫ് അലി, കെ. നീലകണ്ഠന്‍ എന്നിവരാണ് സാധ്യത ലിസ്റിലുള്ള മറ്റു പേരുകള്‍.
Keywords: DCC,KPCC,Congress,Kerala,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.