ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കുക, നിങ്ങളെ പിന്‍തുടര്‍ന്ന് മഫ്തിയില്‍ സ്‌ക്വാഡുണ്ട്

 


തിരുവനന്തപുരം: (www.kvartha.com 19/02/2015) ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കുക, നിങ്ങളെ പിന്‍തുടര്‍ന്ന് മഫ്തിയില്‍ സ്‌ക്വാഡുണ്ട്. മൊബൈല്‍ ഫോണില്‍ സംസാരിക്കുകയോ ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കുകയോ ചെയ്താല്‍ ഉടന്‍ നിങ്ങള്‍ സ്‌ക്വാര്‍ഡിന്റെ പിടിയിലാകും. കേരള മോട്ടോര്‍ വെഹിക്കള്‍ വകുപ്പാണ് ഡ്രൈവര്‍മാരെ പിടികൂടാന്‍ പുതിയ തന്ത്രം മെനഞ്ഞിരിക്കുന്നത്.

സ്വകാര്യ ബസുകളില്‍ മാത്രമല്ല കെ.എസ്.ആര്‍.ടി.സിയിലുമുണ്ടാകും ഈ ആള്‍മാറാട്ടം. ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഇ.എസ്. ജയിംസിന്റെ ഉത്തരവാണിത്. ഇക്കഴിഞ്ഞ ദിവസം നാല് ഡ്രൈവര്‍മാരെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പിടികൂടിയത് മഫ്തിയിലെത്തിയ സ്‌ക്വാഡാണ്. പിടികൂടിയാല്‍ ലൈസന്‍സ് റദ്ദാക്കുന്ന നടപടിയാണ് സ്വീകരിക്കുന്നത്. 

ബസ് ഉടന്‍ നിര്‍ത്തിച്ച് ഡ്രൈവറെ കസ്റ്റഡിയിലെടുക്കും. മൊബൈല്‍ ഫോണ്‍ രേഖകള്‍ പരിശോധിച്ചശേഷമാണ് ശിക്ഷാ നടപടി. ഓവര്‍സ്പീഡ്, അപകടകരമായി ഡ്രൈവിംഗ്
തുടങ്ങിയ എല്ലാ കുറ്റങ്ങളും കണ്ടെത്താന്‍ ഇനി സ്‌ക്വാഡുകള്‍ ഡ്രൈവര്‍മാര്‍ക്കൊപ്പമുണ്ടാകും.
ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കുക, നിങ്ങളെ പിന്‍തുടര്‍ന്ന് മഫ്തിയില്‍ സ്‌ക്വാഡുണ്ട്

Keywords: Drivers, Cellphone, Enforcement squad Under the Deputy commissioner of transport, nab bus drivers, private, public.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Share this story

wellfitindia