തലസ്ഥാനത്തു രബീന്ദ്രോത്സവം

 


തിരുവനന്തപുരം: രബീന്ദ്രനാഥടാഗോറിന്റെ 150-ാം ജന്മവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തിരുവന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ രബീന്ദ്രോല്‍സവം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 17 ന് നെയ്യാറ്റിന്‍കര കരിനട ആശ്രയ ഹാളിലാണ് പരിപാടികള്‍.

17 ന് ഉച്ചയ്ക്ക്‌ശേഷം എല്‍.പി., യു.പി., ഹൈസ്‌കൂള്‍, വിഭാഗം കുട്ടികള്‍ക്കായി പദ്യപാരായണ മത്സരം, ഗീതാഞ്ചലി, കാവ്യാര്‍ച്ചന എന്നിവ നടക്കും. വൈകീട്ട് നാലിന് വെളളായണി അര്‍ജുനന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന ടാഗോര്‍ അനുസ്മരണ സെമിനാര്‍ കവയിത്രി ബി. സുഗതകുമാരി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ എ.ഡി.ജി.പി.യും എഴുത്തുകാരിയുമായ ഡോ. ബി. സന്ധ്യ മുഖ്യപ്രഭാഷണവും ഇന്‍ഫര്‍മേഷന്‍ - പബ്ലിക്‌റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ എ. ഫിറോസ് ടാഗോര്‍ അനുസ്മരണവും നിര്‍വ്വഹിക്കും.
തലസ്ഥാനത്തു രബീന്ദ്രോത്സവം
സെമിനാറില്‍ അഖിലേന്ത്യാ ഗാന്ധി സ്മാരകനിധി ചെയര്‍മാന്‍ പി. ഗോപിനാഥന്‍നായര്‍, ബംഗാളി അസോസിയേഷന്‍ പ്രസിഡന്റ് ശിബപാദപാല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ടി. ഷൈന്‍, ആശാന്‍ അക്കാഡമി സെക്രട്ടറി കെ.പി. സുശീലന്‍, ഗ്രന്ഥശാലാസംഘം ജില്ലാ സെക്രട്ടറി പി.കെ. രാജ്‌മോഹന്‍, ആശ്രയ ഭാരവാഹികളായ അയണിത്തോട്ടം കൃഷ്ണന്‍നായര്‍, എന്‍.കെ. രഞ്ജിത്ത് എന്നിവര്‍ സംസാരിക്കും.

തിരുവനന്തപുരം യുഗസന്ധ്യകലാസമിതി ആറിന് ടാഗോര്‍ കൃതിയെ ആസ്പദമാക്കി 'കര്‍ണ്ണന്‍' എന്ന വില്‍പ്പാട്ട് അവതരിപ്പിക്കും. ചടങ്ങിനോടനുബന്ധിച്ച് ബംഗാളി അസോസിയേഷന്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.

Keywords:  Rabindranath Tagore, Rabeendrolsavam at Thiruvananthapuram, Kerala, School Student, Bangali Association, P. Gopinathan Nair, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia