ദേശീയ പതാക തലകീഴായി പ്രദര്‍ശിപ്പിച്ചു, അനുവാദമില്ലാതെ വിദേശ യാത്ര നടത്തി; ഗുരുതര ചട്ടലംഘനങ്ങള്‍ നടത്തിയ ആശുപത്രി സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്തു

 


കൊല്ലം: (www.kvartha.com 13.02.2020) കൊല്ലം വിക്ടോറിയ ആശുപത്രിയിലെ സൂപ്രണ്ട് ഡോ. സൈജു ഹമീദിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ആശുപത്രി പ്രവര്‍ത്തനങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നാണ് കാരണം. സൂപ്രണ്ട് ഗുരുതര ചട്ട ലംഘനങ്ങനളില്‍ ഇന്ത്യന്‍ ദേശീയ പതാക തലകീഴായി പ്രദര്‍ശിപ്പിച്ചു എന്നും അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്നാണ് ഡോ. സൈജുവിനെതിരെ നടപടി എടുത്തത്.

ദേശീയ പതാക തലകീഴായി പ്രദര്‍ശിപ്പിച്ചു, അനുവാദമില്ലാതെ വിദേശ യാത്ര നടത്തി; ഗുരുതര ചട്ടലംഘനങ്ങള്‍ നടത്തിയ ആശുപത്രി സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്തു

അനുവാദമില്ലാതെ വിദേശ യാത്ര നടത്തുകയും ആശുപത്രിയിലെ ഭരണപരമായ കാര്യങ്ങളില്‍ വീഴ്ച്ച വരുത്തുകയും ദേശീയ പതാക തലകീഴായി പ്രദര്‍ശിപ്പിച്ച് രാജ്യ ദ്രോഹ കുറ്റം ചെയ്തു തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്തത്.

വിശദീകരണം ചോദിച്ചപ്പോള്‍ ലാഘവ ബുദ്ധിയോടെ കൈകാര്യം ചെയ്തു എന്നും അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്ലം ഡെപ്യൂട്ടി ഡി എം ഒ ഡോ. കൃഷ്ണവേണിക്ക് ആണ് പകരം ചുമതല.

Keywords:  News, Kerala, Kollam, National Flag, Doctor, Suspension, Hospital, Hospital Superintendent Suspended
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia