നടപടി ശക്തമാക്കുന്നു; പുലിമുരുകന്റെ വ്യാജന്‍: അഞ്ചു പേര്‍ അറസ്റ്റില്‍; ഇത് തുടക്കം
Nov 10, 2016, 15:35 IST
തിരുവനന്തപുരം: (www.kvartha.com 10.11.2016) 'പുലിമുരുകന്‍' വ്യാപകമായി ഇന്റര്‍നെറ്റ് വഴി പ്രചരിച്ചതുമായി ബന്ധപ്പെട്ട് ആന്റി പൈറസി സെല്‍ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ അഞ്ചു പേര്‍ അറസ്റ്റിലായി. ആന്റി പൈറസി സെല്‍ പോലീസ് സൂപ്രണ്ട് പി ബി രാജീവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നത്.
മലപ്പുറം പെരിന്തല്‍മണ്ണയില്‍ നെറ്റ് പോയിന്റ് ഇന്റര്‍നെറ്റ് കട ഉടമ ഫാസില്‍, കുന്നംപള്ളി മൊബൈല്‍ വേള്‍ഡ് കട ഉടമ ഷഫീഖ് ത്വരീഖ്, മലപ്പുറം മങ്കട വിഎച്ച്എം ഇന്റര്‍നെറ്റ് കട ഉടമ കോട്ടക്കല്‍ സ്വദേശി നൗഷീര്‍, സെന്‍ട്രല്‍ മൊബൈല്‍ ഷോപ്പ് ഉടമ ഷഫീഖ് പുല്ലാറ, പാലക്കാട് വാളയാര്‍ സൗത്ത് വൈറ്റ് പാര്‍ക്ക് കട ഉടമ ചുള്ളിമാട് നജീമുദ്ദീന്‍ എന്നിവരെയാണ് ലോക്കല്‍ പോലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്.
സംസ്ഥാന വ്യാപകമായ റെയ്ഡ് വരും ദിവസങ്ങളിലും തുടരുമെന്ന് ആന്റി പൈറസി സെല്‍ എസ് പി അറിയിച്ചു.
Keywords: Kerala, film, Arrest, Social Network, Thiruvananthapuram, Internet, Case, Police, Raid, Information, Anti Piracy cell.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.