കൊച്ചി: (www.kvartha.com 10.08.2015) പഞ്ചായത്ത് വിഭജനം ഹൈക്കോടതി ഭാഗികമായി റദ്ദാക്കി. ഒരു റവന്യൂ വില്ലേജ് രണ്ടു പഞ്ചായത്തുകളിലായി വരുന്ന വിഭജനമാണ് റദ്ദാക്കിയത്. റവന്യൂ വില്ലേജുകള്‍ വിഭജിച്ചു കൊണ്ടുള്ള പഞ്ചായത്ത് രൂപീകരണം നിയമവിരുദ്ധമാണന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ്.
പഞ്ചായത്ത് രൂപവത്കരണത്തില്‍ നടപടിക്രമം പാലിച്ചിട്ടില്ലെന്ന് സിംഗിള്‍ ബഞ്ച് വ്യക്തമാക്കി.
ഭൂമിശാസ്ത്രവും ജനസംഖ്യയും പരിഗണിച്ച് വാര്‍ഡുകള്‍ വിഭജിക്കേണ്ടതിനു പകരം രാഷ്ട്രീയ പ്രേരിതമായാണ് വിഭജനമെന്ന് ചൂണ്ടിക്കാട്ടി 48 ഓളം പഞ്ചായത്തുകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എ വി രാമകൃഷ്ണപിള്ളയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
പുതിയ 68 പഞ്ചായത്തുകളുടെ രൂപീകരണമാണ് ഈ വിധിയിലൂടെ റദ്ദാക്കപ്പെട്ടിരിക്കുന്നത്. പുന:ക്രമീകരണം പൂര്‍ത്തിയാക്കിയ വാര്‍ഡുകള്‍ അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയില്ലെന്നും വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കാന്‍ 90 ദിവസമെങ്കിലും വേണ്ടിവരുമെന്നും കാണിച്ച് സംസ്ഥാന സര്‍ക്കാറിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ കത്തയച്ചിരുന്നു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സര്‍ക്കാര്‍ കൈകൊണ്ടിരുന്നില്ല. എന്നാല്‍ വിഭജനം റദ്ദാക്കിയതോടെ തദ്ദേശഭരണ തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
പഞ്ചായത്ത് ആക്ട് അനുസരിച്ച് നിലവിലുള്ള വില്ലേജുകള്‍ അത് ഏത് പഞ്ചായത്തിലായാലും
മുഴുവനായും നിലനിര്‍ത്തണമെന്ന നിയമമാണ് സര്‍ക്കാരിന് കോടതിയില്‍ നിന്ന് തിരിച്ചടിക്കിടയാക്കിയത്. തിരുവനന്തപുരം കോര്‍പറേഷനിലെ ചില ഭാഗങ്ങള്‍ ചേര്‍ത്ത് കഴക്കൂട്ടും നഗരസഭ രൂപവത്കരിച്ചത് കഴിഞ്ഞയാഴ്ച ഹൈക്കോടതി അസ്ഥിരപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് പഞ്ചായത്ത് വിഭജനവും ഹൈക്കോടതി റദ്ദാക്കിയത്.
അതേസമയം, കോടതിയുടെ വിധി പരിശോധിച്ച് നടപടി കൈാള്ളുമെന്ന് മന്ത്രി കെ.സി ജോസഫ് പ്രതികരിച്ചു. ചൊവ്വാഴ്ച മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു.

Also Read:
സ്വകാര്യ ബസ് റോഡരികിലേക്ക് പാഞ്ഞുകയറി; ഒഴിവായത് വന്‍ ദുരന്തം
Keywords: Kochi, Justice, High Court of Kerala, Election, Thiruvananthapuram, Chief Minister, Conference, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.