പയ്യന്നൂരില്‍ അക്രമം പടരുന്നു; ജവാന്റെ കാറും തട്ടുകടയും നശിപ്പിച്ചു

 


കണ്ണൂര്‍: (www.kvartha.com 11.02.2020) പയ്യന്നൂര്‍ വെള്ളൂര്‍ കാറമേല്‍ മുച്ചിലോട്ട് പെരുങ്കളിയാട്ട സംഘാടക സമിതി ഭാരവാഹികളുടെ വീടിനും സ്ഥാപനത്തിലും അക്രമുണ്ടായതിന് പിന്നാലെ സി ആര്‍ പി എഫ് ജവാന്റെ കാറിനും തട്ടുകടയ്ക്കും നേരേയും അക്രമം നടന്നു. പെരുങ്കളിയാട്ട സംഘാടക സമിതി കണ്‍വീനറും ഓട്ടോ തൊഴിലാളി യൂണിയന് സി ഐ ടി യു ഡിവിഷന്‍ കമ്മിറ്റി ഭാരവാഹിയുമായ വെള്ളൂരിലെ പി വി പത്മനാഭന്റെ മകന് സി ആര്‍ പി ജവാന് അഭിജിത്തിന്റെ കാറിന് നേരെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ അക്രമം നടന്നത്.

പെരുങ്കളിയാട്ടത്തില്‍ പങ്കെടുക്കുന്നതിനായി അവധിക്ക് വന്ന അഭിജിത്ത് ദുബൈയിലേക്ക് പോകുന്ന സുഹൃത്തിനെ യാത്രയാക്കുന്നതിനായി പോയ ശേഷം രാത്രി പന്ത്രണ്ടോടെയാണ് കാറില്‍ തിരിച്ചെത്തിയത്. ശനിയാഴ്ച രാവിലെയാണ് കാറിന്റെ നാല് ടയറുകളും കുത്തിക്കീറി നശിപ്പിച്ചതായി കണ്ടെത്തിയത്. വെള്ളൂര്‍ ജനതാപാല്‍ സൊസൈറ്റിക്കു സമീപം തട്ടുകട നടത്തുന്ന എം അബുവിന്റെ തട്ടുകട തകര്‍ത്ത അക്രമിസംഘം കടയിലെ സാധനങ്ങള്‍ എടുത്തുകൊണ്ടുപോയതായും പരാതിയുണ്ട്. പയ്യന്നൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

പയ്യന്നൂരില്‍ അക്രമം പടരുന്നു; ജവാന്റെ കാറും തട്ടുകടയും നശിപ്പിച്ചു

Keywords:  Kannur, Kerala, News, Payyannur, attack, Car, Army, Officer, Soldier's car attacked
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia