കോട്ടയം: യാത്രയ്ക്കിടെ പ്രസവിച്ച കുഞ്ഞിനെ കെഎസ്ആര്‍ടിസി ബസില്‍ ഉപേക്ഷിച്ചു കടന്ന യുവതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് അറസ്റ്റ്് ചെയ്തു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് യുവതിയെ കണ്ടെത്തിയത്. പോലീസ് ആശുപത്രിയിലെത്തിച്ച കുഞ്ഞിനെ കാണിച്ചുകൊടുത്തപ്പോള്‍ യുവതിയായ അമ്മ പൊട്ടിക്കരഞ്ഞു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശിശുവിനെ ഏറ്റെടുക്കാന്‍ യുവതിയോ ബന്ധുക്കളോ തയാറായില്ല. പിന്നീട് കോടതിയില്‍ ഹാജരാക്കിയ യുവതിയെ ജാമ്യത്തില്‍ വിട്ടു. എന്തിന് കുഞ്ഞിനെ ഉപേക്ഷിച്ചെന്ന ജഡ്ജിയുടെ ചോദ്യത്തോട് യുവതി പ്രതികരിച്ചില്ല. കുഞ്ഞിനെ വേണമെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കണമെന്ന് യുവതിയോട് കോടതി നിര്‍ദ്ദേശിച്ചു.
ചൊവ്വാഴ്ച രാവിലെ ഏഴരയോടെ കോട്ടയം സ്റ്റാന്‍ഡിലെത്തിയ കുമളി ബസിലാണു ചോരകുഞ്ഞിനെ കണ്ടെതത്ിയത്. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനുള്ളിലേക്കുള്ള പ്രവേശന കവാടത്തില്‍ വച്ച് ബസിനുള്ളില്‍ ആണ്‍കുഞ്ഞിനെ കണ്ട് യാത്രക്കാരായ വിദ്യാര്‍ഥികളാണു കണ്ടക്ടറെ അറിയിക്കുകയാരുന്നു. കുഞ്ഞ് താഴെ വീണതിന്റെ ആഘാതമേറ്റതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടി അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ബസിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തിയ മൊബൈല്‍ ഫോണില്‍നിന്നാണു കുട്ടിയുടെ അമ്മയെക്കുറിച്ചു സൂചന കിട്ടിയത്.
പോലീസ് അന്വേഷണത്തില്‍ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ യുവതി ചൊവ്വാഴ്ച ചികിത്സ തേടിയതായി കണ്ടെത്തി. ഇവരെ സംശയം തോന്നി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പരിശോധനയില്‍ ഇവര്‍തന്നെയാണു കുട്ടിയുടെ അമ്മയെന്നു തിരിച്ചറിഞ്ഞു. യുവതിക്ക് 22 വയസ്സുണ്ട്.
ബസ് നഗരപരിധിയില്‍ എത്തിയതിനു ശേഷം സ്റ്റാന്‍ഡിനുള്ളില്‍ പ്രവേശിക്കുന്നതിനു മുന്‍പാണു പ്രസവം നടന്നതെന്നു സംശയിക്കുന്നു. ശക്തമായ മഴയുണ്ടായിരുന്നെന്നും ബസിനുള്ളില്‍നിന്ന് കരച്ചിലോ ശബ്ദമോ കേട്ടിരുന്നില്ലെന്നും കണ്ടക്ടര്‍ പറഞ്ഞു. ബസ് കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെത്തിയപ്പോള്‍ 50 യാത്രക്കാരുണ്ടായിരുന്നു. ഗര്‍ഭിണിയായ വിവരം യുവതി ബന്ധുക്കളെയും അറിയിച്ചിരുന്നില്ലെന്നു പോലീസ് പറയുന്നു. വയറിനുള്ളിലെ മുഴയ്ക്കു വേദനയുണ്ടായെന്ന വ്യാജേനയാണു ബന്ധുക്കളെയും കൂട്ടി തെള്ളകത്തെ ആശുപത്രിയില്‍ ചികിത്സ തേടിയത്. യുവതിക്ക് രണ്ടു വയസ്സുള്ള മറ്റൊരു കുട്ടി കൂടിയുണ്ട്. ഭര്‍ത്താവ് ഒന്നര വര്‍ഷമായി വിദേശത്തു ജോലിയിലാണ്.
യുവതി ചോരകുഞ്ഞിനെ ബസില്‍ ഉപേക്ഷിച്ച് കടന്നു

Keywords: Kottayam, Baby, Arrest, Kerala, KSRTC bus, Woman, Delivery
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.