മ­ദ്യ­ത്തി­ന് വി­ല­കൂ­ട്ടി­യാല്‍ സമ­രം; ചി­കി­ത്സ­യ്ക്ക് കു­ടി­യന്‍­മാര്‍­ ഫ­ണ്ടു­ണ്ടാക്കി

 


മ­ദ്യ­ത്തി­ന് വി­ല­കൂ­ട്ടി­യാല്‍ സമ­രം; ചി­കി­ത്സ­യ്ക്ക് കു­ടി­യന്‍­മാര്‍­ ഫ­ണ്ടു­ണ്ടാക്കി
കോ­ഴി­ക്കോട്: സാള്‍­ട്ട് ആന്‍­ഡ് പെ­പ്പര്‍ എ­ന്ന സി­നി­മ­യി­ലെ ക­ഥാ­പാ­ത്രമാ­യ ബാ­ബു­രാ­ജിന്റെ സ­ങ്ക­ട­ത്തി­ന് കേ­ര­ള­ത്തി­ലെ കു­ടി­യന്‍­മാര്‍ പ­രി­ഹാ­രം ക­ണ്ടെ­ത്തി­. സ്വാ­ത­ന്ത്ര്യം കി­ട്ടി­യിട്ട് കാ­ലം ഒ­രു­പാ­ടാ­യെ­ങ്കിലും ഇ­തു­വ­രെയും കേ­ര­ള­ത്തി­ലെ കു­ടി­യന്‍­മാര്‍­ക്ക് ഒ­രു പ്ര­ശ്‌­ന­മു­ണ്ടാ­യാല്‍ അ­തി­ന് പ­രി­ഹാ­രം കാ­ണാന്‍ ഒ­രു സം­ഘ­ട­നയും ഉ­ണ്ടാ­യി­രു­ന്നില്ല.

എ­ന്നാല്‍ കേ­ര­ള­ത്തി­ലെ കു­ടി­യന്‍­മാര്‍ ത­ങ്ങ­ളു­ടെ പ്ര­ശ്‌­ന­ങ്ങള്‍­ക്ക് പ­രി­ഹാ­രം കാ­ണാന്‍ ഒ­രു സംഘ­ട­ന ഉ­ണ്ടാ­ക്കി­യി­രി­ക്കു­ക­യാണ്. ഈ സം­ഘ­ട­ന­യില്‍ അംഗ­ത്വ ഫീ­സ് ഒന്നും ത­ന്നെ­യില്ല. കു­ടി­യ­നെ­ന്നു തോ­ന്നു­ന്ന ആ­രേയും സം­ഘ­ട­ന­യില്‍ ഉള്‍­പെ­ടു­ത്തും. 10 രൂ­പ­യാ­ണ് ഓരോ കു­ടി­യന്‍­മാരും ആ­ഴ്­ചയി­ലൊ­രി­ക്കല്‍ സം­ഘ­ട­ന­യു­ടെ നി­ധിയില്‍ നി­ക്ഷേ­പി­ക്കേ­ണ്ടത്. ഈ തു­ക ഒ­രി­ക്കലും കു­ടി­യന്‍­മാര്‍ കു­ടി­ക്കാ­നാ­യി ഉ­പ­യോ­ഗി­ക്കില്ല.

അം­ഗ­ങ്ങ­ളില്‍ ആര്‍­ക്ക­ങ്കിലും കു­ടി­ച്ച് അ­സു­ഖം വ­രി­ക­യാ­ണെ­ങ്കില്‍ ചി­കില്‍­സി­ക്കാ­നാ­യി­രിക്കും ഈ പ­ണം ഉ­പ­യോ­ഗി­ക്കു­ക. മ­ദ്യ­ത്തി­ന് വി­ല­കൂ­ട്ടു­മ്പോള്‍ പ്ര­തി­ക­രിക്കാനോ സമ­രം ചെ­യ്യാനോ ഇ­തു വ­രെ ആരും ഉ­ണ്ടാ­യി­രു­ന്നില്ല. ഇ­നി ക­ഥ­യാ­കെ മാ­റും. ഇ­നി മു­തല്‍ മ­ദ്യ­ത്തി­നു വി­ല­കൂ­ട്ടി­യാല്‍ കൊ­ടിയും പി­ടി­ച്ച് സ­മ­ര­ത്തി­നി­റ­ങ്ങാന്‍ കേ­ര­ള­ത്തി­ലെ കു­ടി­യന്‍­മാരും രം­ഗ­ത്തു­ണ്ടാ­കും.അതു­കൊ­ണ്ട് ത­ന്നെ ഇ­നി­മു­തല്‍ കേ­ര­ള­ത്തി­ലെ കു­ടി­യന്‍­മാ­രെ പേ­ടി­ക്കേ­ണ്ട ഗ­തി­കേ­ടി­ലാ­യി­രിക്കും കേ­ര­ള സര്‍­ക്കാറും എക്‌­സൈ­സ് വ­കു­പ്പും, ബി­വ­റേജ­സ് കോര്‍­പ്പ­റേ­ഷ­നും.

കോ­ഴി­ക്കോ­ട്ടാ­ണ് കു­ടി­യ­മ­ന്മാര്‍ ആദ്യം സം­ഘ­ടി­ച്ചി­രി­ക്കു­ക­യാണ്. എല്ലാ ജില്ല­ക­ളിലും ക­മ്മി­റ്റി­യുണ്ടാ­ക്കാനും ആ­ലോ­ച­ന­യുണ്ട്. വി­ല കു­റ­ഞ്ഞ മ­ദ്യ­ത്തി­ന് കൃ­ത്രി­മ ക്ഷാ­മ­മു­ണ്ടാ­ക്കു­ന്ന­തി­നെ­തി­രെ പ്ര­തി­ക­രി­ക്കാനും തീ­രു­മാ­നി­ച്ചി­ട്ടുണ്ട്. സം­ഘ­ട­നാ­പ്ര­വര്‍­ത്ത­ന­ത്തി­ന് നാ­ണ­ക്കേ­ടു­ണ്ടാ­കേ­ണ്ട കാ­ര്യമി­ല്ലെ­ന്നാ­ണ് ഇ­വര്‍ പ­റ­യു­ന്ന­ത്.

Keywords:  Liquor, Salt And Pepper, Funds, Strike, Freedom, Kozhikode, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia