മംഗലശേരിപ്പുഴയെ ആവേശത്തിമിര്‍പ്പിലാറാടിച്ച് മലബാര്‍ ജലോത്സവം; പാലിച്ചോന്‍ അച്ചാംതുരുത്തി ബീ ടീം ജേതാക്കള്‍, സിനിമാ താരം ടിനി ടോം മുഖ്യാതിഥിയായി

 


കണ്ണൂര്‍:(www.kvartha.com 03/11/2019) മംഗലശേരിപ്പുഴയില്‍ നടന്ന മലബാര്‍ ജലോത്സവത്തില്‍ പാലിച്ചോന്‍ അച്ചാംതുരുത്തി ബി ടീം ജേതാക്കളായി. 25 പേര്‍ അടങ്ങിയ ചുരുളന്‍ വള്ളങ്ങളുടെ മത്സരത്തില്‍ ആവേശകരമായ ഫോട്ടോ ഫിനിഷിങിലൂടെയാണ് പാലിച്ചോന്‍ അച്ചാംതുരുത്തി ബി ടീം കിരീടം സ്വന്തമാക്കിയത്. ഇവരുടെ എ ടീമിനാണ് രണ്ടാം സ്ഥാനം.

15 പേരടങ്ങിയ ടീമുകള്‍ക്കായി നടത്തിയ ഉത്തരമേഖലാ വള്ളംകളിയില്‍ ആതിഥേയരായ നവോദയ മംഗലശേരി ജേതാക്കളായി. പാലിച്ചോല്‍ അച്ചാംതുരുത്തിക്കാണ് രണ്ടാം സ്ഥാനം. ജില്ലയില്‍ ആദ്യമായി നടന്ന വനിതകളുടെ വള്ളംകളിയില്‍ കൃഷ്ണപ്പിള്ള കാവുംചിറ എ ടീം ഒന്നാം സ്ഥാനവും ബി ടീം രണ്ടാം സ്ഥാനവും നേടി.

മംഗലശേരിപ്പുഴയെ ആവേശത്തിമിര്‍പ്പിലാറാടിച്ച് മലബാര്‍ ജലോത്സവം; പാലിച്ചോന്‍ അച്ചാംതുരുത്തി ബീ ടീം ജേതാക്കള്‍, സിനിമാ താരം ടിനി ടോം മുഖ്യാതിഥിയായി

റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ മലബാര്‍ ജലോത്സവത്തിന്റെ സമ്മാനവിതരണം നിര്‍വഹിച്ചു. ടൂറിസം മേഖലകളെ ലോകത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് നേരത്തെ രണ്ട് തവണ മാറ്റിവച്ച മലബാര്‍ ജലോത്സവമാണ് ഞായറാഴ്ച ആവേശത്തിമര്‍പ്പോടെ മംഗലശേരിപ്പുഴയില്‍ നടന്നത്.

വള്ളംകളി പവലിയനും നിറഞ്ഞ് കവിഞ്ഞ് കുപ്പംപുഴയുടെ ഇരുകരകളിലുമായി കാണികള്‍ തടിച്ചുകൂടി. ജലോത്സവത്തോടനുബന്ധിച്ച് ഗോവന്‍ അഡ്വഞ്ചര്‍ പ്രോഗ്രാമായ ഫ്ളൈ ബോര്‍ഡ്, പാരാഗ്ലൈഡിങ്, പുതിയങ്ങാടി സ്വദേശിനി 12 വയസുകാരി ഇ സ്വാലിഹ അവതരിപ്പിച്ച കയാക്കിങ് പ്രകടനം തുടങ്ങി വ്യത്യസ്ത ജലവിസ്മയ കാഴ്ചകളും അരങ്ങേറി.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ കമന്ററിയിലൂടെ പ്രശസ്തനായ ഷൈജു ദാമോദരന്‍ മലബാറില്‍ ആദ്യമായി വള്ളംകളി മത്സരത്തിന്റെ കമന്റേറ്ററായി എത്തിയെന്ന പ്രത്യേകതയും ഇത്തവണയുണ്ടായിരുന്നു. ജലോത്സവത്തിന് ശേഷം തൃശൂര്‍ പ്രകൃതി ഫോക് ഫെഡറേഷന്റെ നാടന്‍ പാട്ടും അരങ്ങേറി. സിനിമാ താരം ടിനി ടോം മുഖ്യാതിഥിയായിരുന്നു. ടി വി രാജേഷ് എംഎല്‍എ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി ലത, പഞ്ചായത്ത് പ്രസിഡന്റുമാരായ ആനക്കീല്‍ ചന്ദ്രന്‍, എ രാജേഷ്, ഹരിദാസ് മംഗലശേരി സംസാരിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kannur, Kerala, Actor, Jalotsavam, Malabar Jalotsavam: Palichon Achamthuruthy B Team won
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia