കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഇന്നലെ മുംബൈയില്‍ നിന്നും അറസ്റ്റ് ചെയ്ത മുഖ്യ പ്രതി ടി.കെ രജീഷിന്റെ മൊഴി പുറത്തായി. ടിപിയെ വധിക്കാന്‍ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് നാലുതവണ ശ്രമിച്ചതായി രജീഷ് മൊഴി നല്‍കി. ടിപി പാര്‍ട്ടിക്ക് ശല്യമാണെന്ന് കുഞ്ഞനന്തന്‍ കൊടി സുനിയോട് പറഞ്ഞതിനെത്തുടര്‍ന്നായിരുന്നു വധശ്രമം. ടിപിയെ തിരഞ്ഞെടുപ്പ് സമയത്ത് വധിക്കാന്‍ പദ്ധതിയൊരുക്കി. കെ.സി രാമചന്ദ്രന്‍, കൊടി സുനി, മനോജ് എന്നിവരോടൊപ്പമായിരുന്നു വധശ്രമം. എന്നാല്‍ നാലുതവണയും വധശ്രമം പരാജയപ്പെട്ടു. ഇതേതുടര്‍ന്ന് ആയുധങ്ങള്‍ രാമചന്ദ്രനെ ഏല്‍പിച്ച് വധശ്രമത്തില്‍ നിന്നും സംഘം തല്‍ക്കാലം പിന്മാറി. പിന്നീട് ഏപ്രിലിലാണ് ടിപിയെ വധിക്കാന്‍ വീണ്ടും പദ്ധതിയിട്ടത്.
ടിപിയെ കൊന്നത് കുഞ്ഞനന്തന്റെ നിര്‍ദ്ദേശപ്രകാരമാണെന്നും രജീഷ് വെളിപ്പെടുത്തി. വധിക്കാനുള്ള ഗൂഡാലോചന നടന്നതും കുഞ്ഞനന്തന്റെ നേതൃത്വത്തിലാണ്. ടിപിയെ നിരീക്ഷിക്കാന്‍ സംഘം കുട്ടുവിനെ ഏര്‍പ്പാടാക്കി. മേയ് നാലിന് രാത്രി 7 മണിക്ക് സംഘം ഓര്‍ക്കാട്ടേരിയിലെത്തി. ടിപി ബൈക്കിലെത്തുന്നുവെന്ന് കുട്ടു വിവരം നല്‍കി. ഇതേതുടര്‍ന്നാണ് വള്ളിക്കാട്ടുവച്ച് ടിപിയെ ആക്രമിച്ചത്. സംഘത്തിലുണ്ടായിരുന്ന ഷാഫിയാണ് ടിപിയെ കൂടുതല്‍ വെട്ടിയത്. ടിപിയുടെ അലര്‍ച്ചകേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ക്കെതിരെ ബോംബെറിഞ്ഞെന്നും രജീഷ് പറഞ്ഞു. ടിപിയെ വെട്ടിവീഴ്ത്തിയ ശേഷം താന്‍ വീണ്ടും വന്ന് ടിപിയെ വെട്ടി. ഇതിനിടെ ഷിജിത്തിന്റെ കൈക്ക് വെട്ടേറ്റു. ഗൂഡാലോചന നടന്നത് പി.പി രാമകൃഷ്ണന്റെ വീട്ടിലാണ്. കെ.സി രാമചന്ദ്രനും ഗൂഡാലോചനയില്‍ പങ്കാളിയാകാന്‍ വീട്ടിലുണ്ടായിരുന്നുവെന്നും രജീഷ് പറഞ്ഞു.

English Summery
Rajish's statement on TP murder case oust.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.