വിശ്വാസികള്‍ക്ക് യാത്രയയപ്പ് നല്‍കലല്ല ഡി.വൈ.എഫ്.ഐ.യുടെ കടമ: എം.വി. ജയരാജന്‍

 


വിശ്വാസികള്‍ക്ക് യാത്രയയപ്പ് നല്‍കലല്ല ഡി.വൈ.എഫ്.ഐ.യുടെ കടമ: എം.വി. ജയരാജന്‍ കണ്ണൂര്‍: ശബരിമലയ്ക്കും ഹജ്ജിനും പോകുന്നവര്‍ക്ക് യാത്രയയപ്പ് നല്‍കലല്ല ഡി.വൈ.എഫ്.ഐ.യുടെ കടമയെന്ന് സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം. എം.വി. ജയരാജന്‍. പാര്‍ട്ടിയുടെ കാഴ്ചപ്പാട് വ്യക്തമാക്കുന്ന പത്രത്തിന്റെ എഡിറ്റോറിയല്‍ പേജ് 100ല്‍ ഒമ്പത് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരേ വായിക്കുന്നുള്ളൂവെന്നും താനടക്കമുള്ളവര്‍ പാര്‍ട്ടി പത്രത്തിലെഴുതുന്നത് പാഴ്‌വേലയാവുകയാണെന്നും അദ്ദേഹം പറഞ്ഞു.

മതം, വര്‍ഗീയത എന്ന വിഷയത്തില്‍ ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പഠന ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘപരിവാറിന്റെ വര്‍ഗീയ അജണ്ടയില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരും വീണു പോകുന്നു. ഈദ് ഗാഹ് സംഘടിപ്പിച്ചാല്‍ തുടര്‍ന്ന് ശബരിമലയില്‍ പോകുന്നവര്‍ക്ക് സ്വീകരണം നല്‍കിയാലെന്തെന്ന ചിന്തയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കാവിയുടുത്ത് നടക്കുകയാണിപ്പോള്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍. അവരും കാവിവല്‍ക്കരിക്കപ്പെട്ടിരിക്കയാണ്.

ആരാധനാലയങ്ങള്‍ തീവ്രവാദികളുടെയും വര്‍ഗീയവാദികളുടെയും കൈകളിലെത്തിപ്പെടാതിരിക്കാനാണ് പാര്‍ട്ടി അനുഭാവികളോട് അവയുടെ കമ്മിറ്റികളില്‍ അംഗമാകാന്‍ നിര്‍ദേശിച്ചത്. എന്നാല്‍ ഇങ്ങനെ അംഗമായ അനുഭാവികള്‍ പിന്നീട് പാര്‍ട്ടി ബന്ധം തന്നെ വിടുന്ന അവസ്ഥയുണ്ടായി. ലോക്കല്‍ കമ്മിറ്റിയംഗത്തിന് വരെ അമ്പലക്കമ്മിറ്റിയില്‍ അംഗമാകണമെന്ന ചിന്തയുണ്ടായി. പാര്‍ട്ടി അംഗങ്ങള്‍ പാര്‍ട്ടിയുടെ ഉദ്ദേശം ഉള്‍ക്കൊണ്ടാണ് പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ജാതീയതക്കെതിരെ സംസാരിച്ച ശ്രീനാരായണ ഗുരു ഇന്ന് ജീവിച്ചിരുന്നുവെങ്കില്‍ സി.പി.എമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗമാകുമായിരുന്നു. ഗുരുവിന്റെ അനുയായികള്‍ തന്നെ അദ്ദേഹത്തെ കച്ചവടച്ചരക്കാക്കുന്നു. വിദേശ മദ്യം കുടിക്കരുതെന്ന് നിര്‍ദേശിച്ചിട്ടില്ലെന്ന് പറഞ്ഞ് അനുയായികള്‍ ഗുരുവിനെ അധിക്ഷേപിക്കുന്നു- ജയരാജന്‍ പറഞ്ഞു.

Keywords:  M.V Jayarajan, DYFI, CPM, Hajj, Shabarimala Pilgrims, Terrorists, Kannur, Kerala, Jayarajan criticizes DYFI
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia