വേറി­ട്ട ഒ­രു വാ­യ­നശാല

 


വേറി­ട്ട ഒ­രു വാ­യ­നശാല
പയ്യന്നൂര്‍: വെ­ള്ളൂര്‍ ജ­വ­ഹര്‍ വാ­യ­ന­ശാ­ല­യില്‍ പു­സ്­ത­ക­ങ്ങള്‍­ക്കൊ­പ്പം എ­ഴു­ത്തു­കാ­രെയും സൂ­ക്ഷി­ച്ച് വെ­ച്ചി­ട്ടു­ണ്ട്. മണ്‍­മ­റ­ഞ്ഞ എ­ഴു­ത്തു­കാ­രു­ടെ ഛാ­യാ­ചി­ത്ര­ങ്ങ­ളൊ­രു­ക്കി പു­സ്­ത­ക­ങ്ങള്‍­ക്കൊ­പ്പം ര­ച­യി­താ­ക്ക­ളെ ആ­ദ­രി­ക്കു­കയും അ­തു­വ­ഴി മ­ഹാ­പ്ര­തി­ഭ­ക­ളു­ടെ ഇ­നിയും മ­രി­ച്ചി­ട്ടില്ലാ­ത്ത ഓര്‍­മ്മക­ളെ അ­ട­യാ­ള­പ്പെ­ടു­ത്തു­കയും ചെ­യ്യു­ക­യാ­ണ് ജ­വ­ഹര്‍ വാ­യ­ന­ശാ­ല.

ചെ­റു­ശ്ശേ­രി­യില്‍ തുട­ങ്ങി എ അ­യ്യ­പ്പ­ന്‍ വ­രെ നീ­ളു­ന്ന 127 ചി­ത്ര­ങ്ങള്‍ കൊ­ണ്ട് സ­മ്പ­ന്നമാ­യ വാ­യ­ന­ശാ­ല­യു­ടെ ചു­വരു­കള്‍ വാ­യ­ന­ക്കാര­നെ സംബ­ന്ധി­ച്ച് എ­ഴു­ത്തി­ന്റെ മ്യൂസി­യ കാ­ഴ്­ച­യാ­യി മാ­റു­ക­യാ­ണ്.

ജ­വ­ഹര്‍ വാ­യ­ന­ശാ­ല­യു­ടെ ഈ ചി­ത്ര­ശാ­ല­യെ അ­ല­ങ്ക­രി­ക്കു­ന്ന ചി­ത്ര­ങ്ങള്‍ വ­രച്ച­ത് വി­നോ­ദ് അ­മ്പ­ല­ത്ത­റ­യാണ്. 14 X 18 വ­ലി­പ്പ­ത്തി­ലു­ള്ള ക്യാന്‍­വാ­സ് പ്ര­ത­ല­ത്തില്‍ അ­ക്രി­ലി­ക്കിലും ഓ­യില്‍കള­റി­ലു­മാ­യി പൂര്‍­ത്തി­യാക്കി­യ ചി­ത്ര­ങ്ങള്‍­ക്ക് ര­ണ്ടു ല­ക്ഷം രൂ­പ­യാ­ണ് ചെ­ല­വാ­യ­ത്. വാ­യ­ന­ശാ­ല­യു­ടെ കോണ്‍­ഫ­റന്‍­സ് ഹാള്‍, വാ­യ­നാ­മുറി, ഓ­ഫീ­സ് എ­ന്നി­വി­ട­ങ്ങ­ളി­ലാ­യി എ­ഴു­ത്തു­കാ­രു­ടെ കാ­ല­ക്ര­മ­ത്തില്‍ അ­വ­രു­ടെ ജീ­വ­ച­രി­ത്ര­കു­റി­പ്പു­ക­ളോ­ടെ­യാ­ണ് ചി­ത്ര­ങ്ങള്‍ ക്ര­മീ­ക­രി­ച്ചി­രി­ക്കു­ന്നത്.

ചി­ത്ര­ശാല­യെ കൂ­ടാ­തെ വാ­യ­ന­ശാ­ല­യിലെ ഓ­ല­പ്പ­ന്തലും ശി­ല്­പ­ങ്ങളും വേ­റി­ട്ട കാ­ഴ്­ചയും മാ­തൃ­ക­യു­മാണ്. പൈ­തൃ­ങ്ങ­ളു­ടെ സൂ­ക്ഷി­പ്പു­കള്‍ കൊ­ണ്ട് സ­മ്പ­ന്നമാ­യ വാ­യ­നശാ­ല വ­നി­ത, ബാ­ല വേ­ദി­കളും ഫി­ലിം­കൂ­ട്ടാ­യ്­മ­കളും സംഘ­ടി­പ്പി­ച്ച് വെ­ള്ളൂ­രി­ന്റെ സ്­പ­ന്ദ­ന­മാ­വു­ക­യാണ്. ഗാ­ന്ധി­ജി­യു­ടെയും ഇ എം എ­സി­ന്റെയും പു­സ്­ത­ക­ങ്ങള്‍­ക്കാ­യി പ്ര­ത്യേ­ക­വി­ഭാ­ഗവും വാ­യ­ന­ശാ­ല­യില്‍ ല­ഭ്യ­മാണ്. മി­ക­ച്ച വാ­യ­ന­ശാ­ല­യ്­ക്കു­ള്ള ഒ­ട്ടേ­റെ പു­ര­സ്­ക്കാ­ര­ങ്ങള്‍ നേടി­യ ജ­വ­ഹര്‍­വാ­യ­നശാ­ല ഒ­രു നാ­ടി­ന്റെയും എ­ഴു­ത്തി­ന്റെയും ച­രി­ത്രം ചു­മ­രില്‍ കോ­റി­യി­ട്ട് യാ­ത്ര തു­ട­രു­ക­യാണ്.

Keywords:  Payyannur, Book, Photo, Kerala, Library, Office, Writers, Malayalam News, Kerala Vartha, Javahar
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia