കോട്ടയം: സോളാര്‍ തട്ടിപ്പ് കേസില്‍ നടി ശാലു മേനോനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. തിരുവനന്തപുരം ഡി.വൈ.എസ്.പി ഓഫീസില്‍ വെച്ച് എ.ഡി.ജി.പി ഹേമചന്ദ്രന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്.
അതേസമയം ശാലുമേനോനെ കേസില്‍ പ്രതിയാക്കുന്നത് സംബന്ധിച്ച് പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് എ.ഡി.ജി.പി ഹേമചന്ദ്രന് പറഞ്ഞു. ബിജുവുമായുള്ള ശാലുമേനോന്റെ പങ്ക് വിശദമായി അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന് ഒളിവില്‍ പോകാനായി സഹായം ചെയ്തു കൊടുത്തത് നടി ശാലു മേനോനാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ശാലുവിന്റെ മൊബൈല്‍ ഫോണായിരുന്നു ബിജു ഉപയോഗിച്ചതെന്നും കണ്ടെത്തി. ഇതിനിടയില്‍ ശാലു ബിജു രാധാകൃഷ്ണനുമൊപ്പമുള്ള ചിത്രങ്ങളും മാധ്യമങ്ങള്‍ പുറത്തുവിട്ടു.

Keywords : Kottayam, Film, Actress, Police, Questioned, Kerala, Case, Shalu Menon, Solar, Biju Radhakrishnan, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.