സച്ചിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി; കണ്ണൂരില്‍ ഹര്‍ത്താല്‍ പൂര്‍ണം
Sep 6, 2012, 23:28 IST
കണ്ണൂര്‍: ബുധനാഴ്ച വൈകുന്നേരം മംഗലാപുരം കസ്തൂര്‍ബാ മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ട എബിവിപി കണ്ണൂര്‍ നഗര്‍ പരിഷത്ത് അംഗം കണ്ണൂര്‍ കൊറ്റാളിയിലെ സച്ചിന് ഗോപാലിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി.
വ്യാഴാഴ്ച്ച കണ്ണൂരില്‍ നിന്നെത്തിയ പോലീസ് സംഘം ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മംഗലാപുരം വെന്റ്ലോക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ആര്‍എസ്എസ് അധികാരികളായ വത്സന് തില്ലങ്കേരി, പി.പി.സുരേഷ് ബാബു, വി.ശശിധരന്, സി.വി.രാജേഷ്, ജിതിന് രഘുനാഥ് എന്നിവരും എബിവിപി കേരള, കര്‍ണാടക ഭാരവാഹികള്‍, ആര്‍എസ്എസ് മംഗലാപുരം വിഭാഗ് അധികാരികള്‍ എന്നിവരും ചേര്‍ന്ന് ഉച്ചയോടെ ഏറ്റുവാങ്ങി.
ആശുപത്രി പരിസരത്തു വെച്ചുതന്നെ അന്ത്യാഞ്ജലികളര്പ്പിച്ച ശേഷമാണ് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പുഷ്പാലംകൃതമായ ആംബുലന്‍സില്‍ കണ്ണൂരിലേക്ക് യാത്ര തിരിച്ചത്. വിലാപയാത്ര കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, തളിപ്പറമ്പ് എന്നിവിടങ്ങളിലെത്തിയപ്പോള്‍ അന്ത്യോപചാരമര്‍പ്പിക്കാനായി ആയിരങ്ങളാണ് തടിച്ചുകൂടിയിരുന്നത്.
തങ്ങളുടെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകനെ ഒരുനോക്ക് കാണാനും അശ്രുപൂജയര്പ്പിക്കാനും സ്ത്രീകള്‍ അടക്കമുള്ള സംഘപരിവാര്‍ പ്രവര്‍ത്തകരും നാട്ടുകാരും വഴിയിലുടനീളം കാത്തുനിന്നു. വൈകുന്നേരം 6.30 ഓടെ നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്ര വളപട്ടണം പാലത്തിന് സമീപമെത്തിയപ്പോള്‍ ആര്‍എസ്എസ് പ്രാന്ത സംഘചാലക് അഡ്വ.കെ.കെ.ബാലറാം, ജില്ലാ സംഘചാലക് സി.പി.രാമചന്ദ്രന്, ബിജെപി ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്, ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത് എന്നിവരുടെ നേതൃത്വത്തില്‍ സംഘപരിവാര്‍ നേതാക്കള്‍ സച്ചിന്റെ മൃതദേഹഹം ഏറ്റുവാങ്ങി.
ബിജെപി, ഹിന്ദു ഐക്യവേദി, വിശ്വഹിന്ദു പരിഷത്ത്, ക്ഷേത്രസംരക്ഷണ സമിതി, ബിഎംഎസ് എന്നീ സംഘടനകള്‍ക്ക് വേണ്ടി പുഷ്പചക്രമര്‍പ്പിച്ചു. വിലാപയാത്ര ജന്മനാടിനോട് വിടപറഞ്ഞ് സച്ചിന് കുത്തേറ്റ പള്ളിക്കുന്ന് ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിനടുത്തെത്തിയപ്പോള്‍ അവിടെയും വിദ്യാര്‍ത്ഥികള്‍ അടക്കം നൂറുകണക്കിനാളുകള്‍ സച്ചിന്റെ ഭൗതികദേഹം കാണാന്‍ കാത്തിരിക്കുകയായിരുന്നു. അന്ത്യോപചാരങ്ങള്‍ക്ക് ശേഷം രാത്രി 7.30 ഓടെ പയ്യാമ്പലം പൊതുശ്മശാനത്തിലെത്തിച്ച മൃതദേഹം അവിടെ തടിച്ചുകൂടിയിരുന്ന ആയിരക്കണക്കായ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ അന്ത്യ പ്രണാമത്തിന് ശേഷം അഗ്നിനാമ്പുകളേറ്റുവാങ്ങി.
സഹോദരന് സുബിനാണ് ചിതക്ക് തീ കൊളുത്തിയത്. സംസ്കാരത്തിന് ശേഷം പയ്യാമ്പലത്ത് സര്‍വ്വകക്ഷി അനുശോചനയോഗവും നടന്നു. എബിവിപി കണ്ണൂര്‍ നഗരസമിതിയംഗമായിരുന്ന സച്ചിന് ഗോപാലിനെ വധിച്ച ക്യാമ്പസ് ഫ്രണ്ട്-പോപ്പ് ഫ്രണ്ട് നടപടിയില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ വ്യാഴാഴ്ച്ച ആഹ്വാനം ചെയ്ത കണ്ണൂര്‍ ജില്ലാ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. മുഴുവന്‍ ടൗണുകളിലും ഗ്രാമപ്രദേശങ്ങളിലും കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞു കിടന്നു. ഒട്ടുമിക്ക സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിച്ചില്ല. എബിവിപിയുടെ പഠിപ്പുമുടക്ക് ആഹ്വാനത്തെ തുടര്‍ന്ന് കോളേജുകളും സ്കൂളുകളും പ്രവര്‍ത്തിച്ചില്ല. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിരുന്നുവെങ്കിലും മിക്കയിടങ്ങളിലും സ്വകാര്യവാഹനങ്ങള്‍ അടക്കം റോഡിലിറങ്ങിയില്ല. എബിവിപി സംസ്ഥാന തലത്തില്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ ബന്തും പൂര്‍ണമായിരുന്നു.

Keywords: Sachin Kannur, ABVP, Kerala, Sangha Parivar, RSS, BJP, Murder, Kannur.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.