കൊച്ചി: സ്വര്‍ണവില വീണ്ടും കുതിക്കുന്നു. പവന് 120 രൂപ കൂടി 21,760 രൂപയാണ് ചൊവ്വാഴ്ച്ചത്തെ വില. ഗ്രാമിന് 15 രൂപയാണ് കൂടിയത്. ഗ്രാമിന് ഇപ്പോള്‍ വില 2,720 രൂപയായി. കഴിഞ്ഞ മൂന്നു ദിവസം വില ഉയരാതെ നിന്ന ശേഷമാണ് കുതിപ്പ് തുടങ്ങിയത്. ഇക്കഴിഞ്ഞ ഏപ്രില്‍ 28 ന് പവന് വില 21, 640 രൂപയായിരുന്നു. 30 വരെ വിലയില്‍ മാറ്റമുണ്ടായില്ല. ഏപ്രില്‍ ആദ്യം 20,880 രൂപയായിരുന്നു പവന് വില. ഏപ്രില്‍ 11 ന് വില ഇരുപത്തിയൊന്നായിരം കടന്നു.
ഓഹരി വിപണിയിലെ പ്രകടമായ ചാഞ്ചാട്ടംമൂലം, സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നവരുടെ എണ്ണം വര്‍ധിച്ചതാണു വില പിടിച്ചുയര്ത്തുന്നതെന്നു വ്യാപാരികള്‍ പറയുന്നു. 2011 ല്‍ വില ഉയര്‍ന്നിരുന്നു. കല്യാണ സീസണ് തുടങ്ങിയതും സ്വര്‍ണത്തിന്റെ ആവശ്യം ഉയര്‍ത്തി. ആഗോള വിപണിയിലെ കയറ്റവും ആഭ്യന്തര വിപണിയെ സ്വാധീനിച്ചു.
English Summery
Gold price increase

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.