ഹര്‍ത്താ­ലി­നെ­തിരെ കേസ്

 


ഹര്‍ത്താ­ലി­നെ­തിരെ കേസ്
തി­രു­വ­ന­ന്ത­പു­രം: ഡീ­സല്‍­വി­ല വര്‍­ധ­ന­യില്‍ പ്ര­തി­ഷേ­ധി­ച്ച് ശനി­യാഴ്ച്ച ന­ട­ത്തു­ന്ന ഹര്‍­ത്താ­ലി­നെ­തി­രെ മ­നു­ഷ്യാ­വ­കാ­ശ ക­മ്മീ­ഷന്‍ സ്വ­മേ­ധ­യാ കേ­സ് എ­ടു­ത്തു. ഹര്‍­ത്താ­ലി­ന്റെ മ­റ­വില്‍ സ­ഞ്ചാ­ര സ്വാ­ത­ന്ത്ര്യ­ത്തെ­യോ വി­ദ്യാ­ഭ്യാ­സ അ­വ­കാ­ശ­ത്തെ­യോ തൊ­ഴി­ലില്‍ ഏര്‍­പ്പെ­ടാ­നു­ള്ള അ­വ­കാ­ശ­ത്തെ­യോ ത­ട­സ­പ്പെ­ടു­ത്തു­ന്ന­ത് നി­യ­മ­വി­രു­ദ്ധ­മാ­ണെ­ന്ന് മ­നു­ഷ്യാ­വ­കാ­ശ ക­മ്മീ­ഷന്‍ ചെ­യര്‍­മാന്‍ ജ­സ്റ്റി­സ് ജെ.­ബി കോ­ശി അ­റി­യി­ച്ചു.

ഹര്‍­ത്താ­ലി­ന്റെ മ­റ­വില്‍ ക­ട­യ­ട­പ്പി­ക്ക­ലും ജോ­ലി­ക്ക് പോ­കു­ന്ന­വ­രെ­യോ വി­ദ്യാ­ല­യ­ങ്ങ­ളി­ലേ­ക്ക് പോ­കു­ന്ന­വ­രെ­യോ ത­ട­യാന്‍ പാ­ടി­ല്ല. പൊ­തു­മു­ത­ലോ, സ്വ­കാ­ര്യ മു­ത­ലോ ന­ഷ്­ട­പ്പെ­ടു­ത്തി­യാല്‍ അ­ക്ര­മ­ത്തില്‍ ഏര്‍­പ്പെ­ടു­ന്ന­വ­രില്‍ നി­ന്നോ ന­ഷ്­ട­പ­രി­ഹാ­രം ഈ­ടാ­ക്കും. ഹര്‍­ത്താ­ലില്‍ അ­ക്ര­മം ഉ­ണ്ടാ­യാല്‍ ഹര്‍­ത്താ­ലി­ന് ആ­ഹ്വാ­നം ചെ­യ്യു­ന്ന­വര്‍ ഉ­ത്ത­ര­വാ­ദി­ക­ളാ­യി­രി­ക്കും. അ­ക്ര­മ­ക്കാ­രെ തി­രി­ച്ച­റി­യാന്‍ സാ­ധി­ക്കാ­ത്ത സാ­ഹ­ച­ര്യ­മു­ണ്ടാ­യാല്‍ ഹര്‍­ത്താല്‍ ആ­ഹ്വാ­നം ചെ­യ്­ത സം­ഘ­ട­ന­ക്കാ­രില്‍ നി­ന്നോ സം­ഘ­ട­ന­ക­ളു­ടെ­യോ വ്യ­ക്തി­ക­ളു­ടെ­യോ സ്വ­ത്തില്‍ നി­ന്നോ ന­ഷ്­ട­പ­രി­ഹാ­രം ഈ­ടാ­ക്കു­മെ­ന്നും ക­മ്മീ­ഷന്‍ ശു­പാര്‍­ശ ചെ­യ്­തു.

ശു­പാര്‍­ശ­യു­ടെ പ­കര്‍­പ്പ് എല്‍­.ഡി.­എ­ഫ് കണ്‍­വീ­നര്‍ വൈ­ക്കം വി­ശ്വന്‍, ബി.­­ജെ.­പി സം­സ്ഥാ­ന പ്ര­സി­ഡന്റ് വി. മു­ര­ളീ­ധ­രന്‍, യു­.ഡി­.എ­ഫ് കണ്‍­വീ­നര്‍ പി.­പി ത­ങ്ക­ച്ചന്‍, സം­സ്ഥാ­ന പൊ­ലീ­സ് മേ­ധാ­വി­കള്‍, ചീ­ഫ് സെ­ക്ര­ട്ട­റി എ­ന്നി­വര്‍ക്കും അ­യ­ച്ചു. നിര്‍­ബ­ന്ധ­മാ­യി ആ­രെ­യും ഹര്‍­ത്താ­ലില്‍ പ­ങ്കെ­ടു­പ്പി­ക്ക­രു­തെ­ന്നും ക­മ്മീ­ഷന്‍ ഉ­ത്ത­ര­വാ­യി. ആ­രെ­യെ­ങ്കി­ലും നിര്‍­ബ­ന്ധ­മാ­യി ഹര്‍­ത്താ­ലില്‍ പ­ങ്കെ­ടു­പ്പി­ച്ചാല്‍ അ­തി­ന്റെ വി­ശ­ദ­വി­വ­ര­ങ്ങള്‍ അ­താ­ത് സ്ഥ­ല­ത്തെ ജി­ല്ലാ പൊ­ലീ­സ് മേ­ധാ­വി­മാര്‍ ക­മ്മീ­ഷ­നെ അ­റി­യി­ക്ക­ണം. പൊ­തു­മു­ത­ലോ സ്വ­കാ­ര്യ മു­ത­ലോ ന­ഷ്­ട­പ്പെ­ട്ട­തി­ന്റെ വി­ശ­ദ­മാ­യ ക­ണ­ക്കും സ­മര്‍­പ്പി­ക്ക­ണം.

ക­മ്മീ­ഷന്‍ അം­ഗ­ങ്ങള്‍ ഉള്‍­പ്പെ­ടെ കേ­ര­ള­ത്തി­ലെ എ­ല്ലാ­വര്‍­ക്കും ക­ക്ഷി­ഭേ­ദ­മ­ന്യെ വി­ല­ക്ക­യ­റ്റ­ത്തി­നെ­തി­രെ­യും ഡീ­സല്‍ വി­ല വര്‍­ധ­ന­വി­നെ­തി­രെ­യും പാ­ച­ക വാ­ത­ക വി­ത­ര­ണ നി­യ­ന്ത്ര­ണ­ത്തി­നെ­തി­രെ­യും ശ­ക്ത­മാ­യ വി­കാ­ര­മു­ണ്ടെ­ങ്കി­ലും ഹര്‍­ത്താ­ലു­കൊ­ണ്ട് ഒ­രു പ്ര­യോ­ജ­ന­വും ഉ­ണ്ടാ­കാ­നി­ല്ല. കേ­ര­ള­ത്തില്‍ മാ­ത്ര­മാ­ണ് ഹര്‍­ത്താ­ലും പ­ണി­മു­ട­ക്കും വി­ജ­യി­ക്കു­ന്ന­ത്. ഇ­ത് ഈ സം­സ്ഥാ­ന­ത്തി­ന്റെ പു­രോ­ഗ­തി­യെ ബാ­ധി­ക്കു­ന്നു. ഹൈ­ക്കോ­ട­തി­യു­ടെ ഫുള്‍­ബ­ഞ്ച് വി­ധി പ്ര­കാ­രം ബ­ന്ദ് നി­രോ­ധി­ക്ക­പ്പെ­ട്ടി­ട്ടു­ള്ള­താ­ണ്. ആ വി­ധി സു­പ്രീം­കോ­ട­തി ശ­രി­വെ­ച്ചി­ട്ടു­ള്ള­തു­മാ­ണ്. നിര്‍­ബ­ന്ധി­ത ഹര്‍­ത്താല്‍ ബ­ന്ദി­ന് തു­ല്യ­മാ­ണെ­ന്നും അ­തി­നാല്‍ നിര്‍­ബ­ന്ധി­ത ഹര്‍­ത്താ­ലി­നെ­തി­രെ­യും ഹൈ­ക്കോ­ട­തി വീ­ണ്ടും വി­ധി പ്ര­സ്­താ­വി­ച്ചിട്ടു­ള്ള­താ­ണ്.

Keywords: Kerala, Thiruvananthapuram, Harthal, LDF, case, Manushyavakasha commission.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia