Result | തലശേരി നഗരസഭയിലെ പെരിങ്കളം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി വിജയിച്ചു
യു ഡി എഫ് സ്ഥാനാർത്ഥിയായ പങ്കജാക്ഷൻ 271 വോട്ടും, എൻഡിഎ സ്ഥാനാർത്ഥി സന്തോഷ് 94 ഉം വോട്ട് നേടി.
കണ്ണൂർ: (KVARTHA) തലശേരി നഗരസഭയിലെ പെരിങ്കളം വാർഡ് 18ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിലെ സുധീശൻ 237 വോട്ടുകൾക്ക് വിജയിച്ചു. 508 വോട്ടുകളാണ് സുധീശൻ നേടിയത്. യു ഡി എഫ് സ്ഥാനാർത്ഥിയായ പങ്കജാക്ഷൻ 271 വോട്ടും, എൻഡിഎ സ്ഥാനാർത്ഥി സന്തോഷ് 94 ഉം വോട്ട് നേടി.
76.38 ശതമാനമായിരുന്നു പോളിങ്. കുട്ടിമാക്കൂൽ ശ്രീനാരായണ നഴ്സറി സ്കൂളിൽ നടന്ന വോട്ടെടുപ്പിൽ 873 പേർ വോട്ട് ചെയ്തു. 457 സ്ത്രീകളും 416 പുരുഷൻമാരുമടക്കം 1143 വോട്ടർമാരാണ് വാർഡിലുള്ളത്.
നേരത്തെ വൈസ് ചെയർമാനായിരുന്ന വാഴയിൽ ശശി മരണപ്പെട്ടതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, തലശേരി ഏരിയാ സെക്രട്ടറി എം.സി രമേശൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്ഥാനാർത്ഥിയെ ആനയിച്ചു തലശേരി നഗരത്തിൽ പ്രകടനം നടത്തി.