Work | ഈ പണി മലയാളി പണിതാൽ ഈ പണം കേരളത്തിൽ നിൽക്കില്ലേ?

 


/ കെ ആർ ജോസഫ്

(KVARTHA) മലയാളികൾ ദാരിദ്ര്യമനുഭവിക്കുന്നുണ്ടെങ്കിൽ അതിന് കാരണം മലയാളികൾ തന്നെയാണ്. കൈ നനയാതെ മീൻ പിടിക്കണം. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഇവിടെ ജോലിക്കെത്തുന്നവർക്ക് കേരളം ഒരു ഗൾഫ് പോലെയാണ്. ഇവിടെ ജോലിക്ക് വന്നവർ പിന്നീട് ഈ സംസ്ഥാനം വിട്ടുപോകാനും തയ്യാർ ആകുന്നില്ല. ഒരു കാലത്ത് തമിഴ് നാട്ടുകാർ ആണ് ഇവിടെ ജോലിക്ക് കൂടുതൽ വന്നതെങ്കിൽ ഇപ്പോൾ ഹിന്ദിക്കാരും ബംഗാളിയും ബിഹാറുകാരനും ഒക്കെ നമ്മുടെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലൂടെ ഓടിനടന്ന് പണിയെടുക്കുന്ന കാഴ്ചയാണ് കാണുന്നത്.

Work | ഈ പണി മലയാളി പണിതാൽ ഈ പണം കേരളത്തിൽ നിൽക്കില്ലേ?

അവർക്ക് ഇവിടെ ജോലിക്ക് ഒരു കുറവും ഇല്ല. അത്യാവശ്യം വരുമാനവുമുണ്ട്. ജീവിത സുഖങ്ങളും ഇവിടെ കുറവല്ല. ശുദ്ധമായ വായു, വെള്ളം, ഒക്കെ ഇവിടെ സുലഭം. അതിനാൽ തന്നെ ഇവിടെ വരുന്ന ഇതര സംസ്ഥാന തൊഴിലാളിക്ക് കേരളം ഒരർത്ഥത്തിൽ ഗൾഫാണ്. നഷ്ടം സംഭവിക്കുന്നതോ ഇവിടെയുള്ള മലയാളികൾക്കും. ഈ അവസരത്തിൽ അതികാ മീന എന്ന യുവതി ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. അവർ മലയാളികളുടെ മടിയാണ് അവരെ പട്ടിണിയിലെത്തിക്കുന്നതെന്ന് തുറന്ന് പറയുന്നു. അതിനുള്ള കാരണവും കണക്കുകൾ നിരത്തി അവർ സമർത്ഥിക്കുന്നുണ്ട്. ആ കുറിപ്പിൽ പറയുന്ന വിവരങ്ങൾ ഇങ്ങനെയാണ്:

'ഒരു ബംഗാളിയോട് ചോദിച്ചപ്പോൾ മാസം 10000 രൂപ നാട്ടിലേക്ക് അയക്കുമത്രേ. കേരളത്തിൽ ഏകദേശം 20 ലക്ഷത്തിലധികം ബംഗാളികളുണ്ടെന്ന് പറയുന്നു. ശരിക്കുള്ള കണക്കല്ല ഉദ്ദേശമാണ്. ഒരാൾ = 10000 അപ്പോൾ 10 പേർ x 10000 = 1 ലക്ഷം, 100 x 10000 = 10 ലക്ഷം, 1000 x 10000 = 1 കോടി, 1 ലക്ഷം x10000 = 10 കോടി 20ലക്ഷം×10000=200 കോടി. ഈ പണി മലയാളി പണിതാൽ ഈ പണം കേരളത്തിൽ നിൽക്കില്ലേ. കടകളിൽ കച്ചവടവും നടക്കും. അല്ലാതെ ബംഗാളി വൈകുന്നേരം കൂലിയും വാങ്ങി പച്ചക്കറിയും പലചരക്കും ബേക്കറി സാധനങ്ങളും വാങ്ങുന്നത് നോക്കി കൊതിച്ചിട്ടു കാര്യമില്ല. അവന് കുറച്ച് അരിയും ഗോതമ്പ് പൊടിയും കുറച്ച് ഉരുളക്കിഴങ്ങും കിട്ടിയാൽ വേറൊന്നും വേണ്ട. പിന്നെ ഇവിടെ മാന്ദ്യമല്ലാതെ എന്താണ് ഉണ്ടാകുക. ഒരുത്തനും പണിക്കും പോകില്ല. പണിയെടുക്കാതെ എങ്ങനെ പണമുണ്ടാക്കാം എന്ന ചിന്ത മാത്രം.

ഏതെങ്കിലും ചായക്കടയുടെ മുന്നിൽ നിന്ന് കൊണ്ട് അവിടെ 50 ഏക്കർ സ്ഥലം കൊടുക്കാനുണ്ട്, ഇവിടെ 2 കോടിയുടെ വീട് കൊടുക്കാനുണ്ട്, എന്ന് പറഞ്ഞ് ഒരു പണിക്കും പോകാതെ സ്ഥലക്കച്ചവടം എന്ന് പറഞ്ഞ് വേറെയും കുറെ പേർ. എന്നിട്ട് കാലത്ത് മുതൽ വൈകുന്നേരം വരെ മാന്ദ്യം, മാന്ദ്യം എന്ന് നിലവിളിച്ച് വൈകുന്നേരം ആകുമ്പോൾ ഒരു കുപ്പിയും വാങ്ങി അടിച്ചു വീട്ടിൽ പോയി കിടന്നുറങ്ങുക, ഇതാണ് ഇവിടെ നടക്കുന്നത്. ഇതു ആർക്കെങ്കിലും വിഷമം ആയെങ്കിൽ, അതു മാറ്റിവച്ചു ഞാൻ പറഞ്ഞതിൽ എന്തെങ്കിലും സത്യം ഉണ്ടോയെന്നു ഒന്നു മനസ്സിലാക്കു'.

ഇങ്ങനെയാണ് പോസ്റ്റ്. ശരിക്കും ഇത് സത്യമല്ലെ എന്ന് ചിന്തിച്ചുപോകുക സ്വഭാവികം. ഗൾഫിലൊക്കെ പോയി എന്ത് പണിയും ചെയ്യാൻ തയാറാകുന്ന മലയാളിയാണ് ഇവിടെ വ്യർത്ഥാഭിമാനം മൂലം ഒരു പണിയും ചെയ്യാതെ സുഖമായി കിടന്നുറങ്ങുന്നത്. ഒരുപാട് കഴിവുള്ള മലയാളികൾ ഇവിടെയുണ്ട്. അവർ ചെയ്യുന്ന ജോലി എന്തുമാകട്ടെ. അവർ അത് അഭിമാനപൂർവം ചെയ്യാൻ തയാർ ആയാൽ ഇവിടുത്തെ ഒരോ കുടുംബവും രക്ഷപ്പെടും, ഇവിടം സ്വർഗമാകുകയും ചെയ്യും.

Work | ഈ പണി മലയാളി പണിതാൽ ഈ പണം കേരളത്തിൽ നിൽക്കില്ലേ?

മലയാളി അലസനാകുന്തോറും നേട്ടമുണ്ടാക്കുന്നത് അന്യസംസ്ഥാന തൊഴിലാളികളാണെന്ന് മനസിലാക്കുക. നമ്മുടെ കുടുംബത്തിൽ കിട്ടേണ്ട വകയാണ് അവർ കൊണ്ടുപോകുന്നതെന്നതാണ് സത്യം. പണ്ട് കൃഷിപ്പണിയ്ക്കും മറ്റുമായാണ് ഇക്കൂട്ടർ വന്നിരുന്നതെങ്കിൽ ഇന്ന് അവർ ഇവിടെ കുടുംബമായി സ്ഥിരതാമസമാക്കി സമസ്ത തൊഴിൽ മേഖലകളും കൈയ്യടക്കിക്കൊണ്ടിരിക്കുന്നു എന്ന യാഥാർത്ഥ്യം തിരിച്ചറിയുക. അതിനാൽ ഒരോ മലയാളിയും അലസതയും വ്യർത്ഥാഭിമാനവും ഒഴിവാക്കി ജീവിക്കാൻ തീരുമാനിച്ചാൽ ഈ നാട് രക്ഷപ്പെടും.

Keywords: News, Kerala, Malayalees, Jobs, Career, Viral Post, Laziness, Gulf, Malayalees are not ready to work hard.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia