Reaction | ജമാഅത്തെ ഇസ്ലാമി യുഡിഎഫിൻ്റെ സ്ലീപ്പിങ്ങ് സെൽ; പി ആർ വിവാദങ്ങളിൽ മുഖ്യമന്ത്രി പ്രതികരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
● ജനങ്ങളോട് നേരിട്ട് സംസാരിക്കാന്‍ അദ്ദേഹത്തിന് പി.ആര്‍ ഏജന്‍സിയുടെ കൈത്താങ്ങ് വേണ്ടതില്ലെന്ന് റിയാസ് വ്യക്തമാക്കി.
കണ്ണൂർ: (KVARTHA) മുഖ്യമന്ത്രിയുടെ അഭിമുഖം വളച്ചൊടിച്ചുവെന്ന് ആരോപണമുയരുമ്പോഴും ഇടതു ചേരിയിൽ നിൽക്കുന്ന ദേശീയ മാധ്യമമായ ഹിന്ദു പത്രത്തിനെതിരെ പ്രത്യക്ഷ വിമർശനം നടത്താൻ തയ്യാറാക്കാതെ സി.പി.എം നേതൃത്വം. പി ആർ ഏജൻസിയുമായി ബന്ധപ്പെട്ട മാധ്യമവിവാദങ്ങൾ പാർട്ടിയെയും മുഖ്യമന്ത്രിയെയും തകർക്കാനെന്ന ആരോപണവുമായി സി.പി.എം നേതൃത്വം പ്രതിരോധിക്കാൻ രംഗത്തിറങ്ങിയിട്ടുണ്ട്.
മുഖ്യമന്ത്രിക്ക് അഭിമുഖം നല്‍കാന്‍ പി.ആര്‍ ഏജന്‍സിയുടെ സഹായം ആവശ്യമില്ലെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കണ്ണൂരിലെ പയ്യാമ്പലം ഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജനങ്ങളോട് നേരിട്ട് സംസാരിക്കാന്‍ അദ്ദേഹത്തിന് പി.ആര്‍ ഏജന്‍സിയുടെ കൈത്താങ്ങ് വേണ്ടതില്ലെന്ന് റിയാസ് വ്യക്തമാക്കി.
മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിന് പിന്നിൽ വേറെ രാഷ്ട്രീയമുണ്ട്. ഇടതുപക്ഷത്തിനെ തകർക്കണമെങ്കിൽ അതിൻ്റെ തലതകർക്കണം. അതിനാണ് മുഖ്യമന്ത്രിയെ ആക്രമിക്കുന്നത്. പാർട്ടിക്കും സർക്കാരിനുമെതിരെയുള്ള കടന്നാക്രമങ്ങൾക്കെതിരെ ജീവൻ നൽകിയാലും ഒറ്റക്കെട്ടായി പ്രതിരോധിക്കും. മാധ്യമ ഉടമകൾക്ക് രാഷ്ട്രീയമുണ്ട്. അതാണ് വികസന പ്രവർത്തനങ്ങൾ കാണാതെ മാധ്യമപ്രവർത്തകർ സർക്കാരിനെതിരെയുള്ള കുറ്റവും കുറവും മാത്രം കാണുന്നത്. മുതലാളിമാരെ പ്രീതിപ്പെടുത്തുന്നതിനും പ്രമോഷനും വേണ്ടിയാണ് ചില മാധ്യമ പ്രവർത്തകരെങ്കിലും വാർത്തകൾ വളച്ചൊടിക്കുന്നത്.
മലപ്പുറം ജില്ലയ്ക്കെതിരെ മുഖ്യമന്ത്രി എന്തോ പറഞ്ഞുവെന്ന് പറഞ്ഞ് ജമാത്തെ ഇസ്ലാമിയാണ് വിവാദങ്ങൾ ഉണ്ടാക്കുന്നത്. സമുഹത്തെ വർഗീയമായി വിഭജിക്കാനാണ് അവർ ശ്രമിക്കുന്നത്. യു.ഡി.എഫിൻ്റെ സ്ളിപ്പിങ്ങ് സെല്ലായാണ് അവർ പ്രവർത്തിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈ കാര്യം തെളിഞ്ഞതാണ്. കേരളത്തിലെ മതന്യൂനപക്ഷങ്ങളെ വർഗീയവാദികളാക്കാൻ ഒരു ശക്തി പ്രവർത്തിക്കുന്നുണ്ട്. അവരെ ശക്തമായി പ്രതിരോധിക്കും. മുഖ്യമന്ത്രിക്കെതിരെ ഉയർന്ന വിവാദങ്ങളിൽ അദ്ദേഹം ഓഫിസും മറുപടി പറയും മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി ഈ കാര്യത്തിൽ കത്തുനൽകിയിട്ടുണ്ട്. മലപ്പുറം വിഷയത്തിൽ പ്രതികരിച്ചതുപോലെ മുഖ്യമന്ത്രി ഈ കാര്യത്തിലും പ്രതികരിക്കും. തെറ്റായ വാർത്ത പ്രചരിപ്പിച്ച ഹിന്ദുവിനെതിരെ തിയമനടപടി സ്വീകരിക്കുമോയെന്ന് പറയേണ്ടത് താനല്ല. എന്നാൽ മാധ്യമങ്ങൾ കണേണ്ട കാര്യം കാണുന്നില്ലെന്നും…