Arrested | പരസ്യബോര്‍ഡ് തകര്‍ന്നുവീണ് 16 പേര്‍ മരിച്ച സംഭവം; ഇഗോ മീഡിയ കംപനി ഉടമ ഭാവേഷ് ഭിന്‍ഡെ അറസ്റ്റില്‍

 


മുംബൈ: (KVARTHA) ഇക്കഴിഞ്ഞ മെയ് 13 ന് ഘാട്കോപറിലെ പെട്രോള്‍ പമ്പില്‍ അനധികൃതമായി സ്ഥാപിച്ച പരസ്യബോര്‍ഡ് തകര്‍ന്നുവീണ് 16 പേര്‍ മരിച്ച സംഭവത്തില്‍ ഇഗോ മീഡിയ കംപനി ഉടമ ഭാവേഷ് ഭിന്‍ഡെയെ മുംബൈ പൊലീസ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. രാജസ്താനിലെ ഉദയ്പുരില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരുക്കേറ്റിരുന്നു. ഈ സംഭവത്തിലടക്കം 20 കേസുകളില്‍ പ്രതിയായി ഒളിവില്‍ കഴിയവേയാണ് അറസ്റ്റ്. മനപ്പൂര്‍വമല്ലാത്ത നരഹത്യ, പീഡനം തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയാണ്. സംഭവം നടന്നയുടനെ ഫോണ്‍ ഓഫ് ചെയ്ത് ഭാവേഷ് ഭിന്‍ഡെ നാടുവിട്ടിരുന്നു. 120 അടി വലുപ്പമുള്ള പരസ്യബോര്‍ഡ് അനുമതിയില്ലാതെ സ്ഥാപിച്ച ഭാവേഷ് ഭിന്‍ഡെ മുന്‍പും ഒട്ടേറെ ചട്ടലംഘനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും എന്നാല്‍, ഒരു നടപടിയുമെടുത്തില്ലെന്നാണ് ആരോപണങ്ങള്‍.

തിങ്കളാഴ്ചയായിരുന്നു ഘാട്‌കോപറിലെ പെട്രോള്‍ പമ്പിന് മുകളില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് വീണുള്ള ദുരന്തം നടന്നത്. മരിച്ച വ്യക്തികളുടെ കുടുംബത്തിന് 5 ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് ചികിത്സാസഹായവും സംസ്ഥാന സര്‍കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

Arrested | പരസ്യബോര്‍ഡ് തകര്‍ന്നുവീണ് 16 പേര്‍ മരിച്ച സംഭവം; ഇഗോ മീഡിയ കംപനി ഉടമ ഭാവേഷ് ഭിന്‍ഡെ അറസ്റ്റില്‍

മുംബൈ കോര്‍പറേഷന്റെ ഗുരുതരമായ അലംഭാവമാണ് അപകടത്തിന് പിന്നിലെന്ന് ആക്ഷേപമുണ്ട്. ചട്ടം ലംഘിച്ച് പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചതിന് ഭാവേഷ് ഭിന്‍ഡെക്കെതിരെ 21 തവണ പിഴ ഈടാക്കിയിട്ടുണ്ടെന്ന് പറഞ്ഞ് അപകടത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമമാണ് ബിഎംസി നടത്തുന്നത്.

Keywords: News, National, National-News, Advertisement Agency, Illegal Billboard, Petrol Pump, Ghatkopar News, Mumbai News, Mumbai Police, Crime Branch, Bhavesh Bhinde, Ghatkopar Billboard Owner, Udaipur, Mumbai billboard collapse: Police arrest hoarding owner Bhavesh Bhinde.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia