Shift | മുംബൈയിൽ നബിദിന അവധി സെപ്റ്റംബർ 16ൽ നിന്ന് 18ലേക്ക് മാറ്റി; കാരണമിതാണ്!

 
News about the change in Eid-e-Milad holiday in Mumbai
News about the change in Eid-e-Milad holiday in Mumbai

Representational Image Generated by Meta AI

● നടപടി മുസ്‌ലിം സംഘടനകളുടെ അഭ്യർത്ഥന പ്രകാരം 
● ഗണപതി നിമജ്ജന ചടങ്ങുകൾ നടക്കുന്നത് കണക്കിലെടുത്താണ് തീരുമാനം
● മറ്റ് ജില്ലകളിൽ ജില്ലാ കലക്ടർമാർക്ക് തീരുമാനം എടുക്കാം

മുംബൈ: (KVARTHA) മഹാരാഷ്ട്ര സർക്കാർ മുംബൈയിലെ നബിദിന അവധി സെപ്റ്റംബർ 16ന് പകരം സെപ്റ്റംബർ 18 ലേക്ക് മാറ്റി. വെള്ളിയാഴ്ച ഔദ്യോഗിക അറിയിപ്പിലൂടെയാണ് ഈ തീരുമാനം പുറത്തുവിട്ടത്. ഗണപതി നിമജ്ജന ചടങ്ങുകൾ നടക്കുന്ന സാഹചര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന്  സെപ്റ്റംബർ 18ന് നബിദിന ഘോഷയാത്രകൾ നടത്താൻ മുസ്ലിം സംഘടനകൾ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിൽ സർക്കാർ അവധി സെപ്റ്റംബർ 18ന് അനുവദിക്കണമെന്ന് മുസ്ലീം എംഎൽഎമാരും സംഘടനകളും അഭ്യർഥിച്ചതിനെ തുടർന്നാണ് സർക്കാർ തീരുമാനം. 

'സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ച പൊതു അവധി ദിനങ്ങളുടെ പട്ടികയിൽ ഈദ്-ഇ-മിലാദ് 2024 സെപ്റ്റംബർ 16 തിങ്കളാഴ്ചയായി നിശ്ചയിച്ചിരുന്നു. എന്നാൽ, മുസ്ലീം സമുദായത്തിന്റെ പ്രധാന ആഘോഷ ദിനമായ ഈദ്-ഇ-മിലാദ് ദിനത്തിൽ ഘോഷയാത്ര സംഘടിപ്പിക്കുന്നതിനും, സെപ്റ്റംബർ 17 ന് ആഘോഷിക്കുന്ന ഹിന്ദു ആഘോഷമായ അനന്ത് ചതുർദശിയുമായി സംഘർഷം ഒഴിവാക്കുന്നതിനും വേണ്ടി, മുസ്ലീം സമൂഹം ഘോഷയാത്രയുടെ തീയതി സെപ്റ്റംബർ 18 ബുധനാഴ്ചയായി മാറ്റാൻ തീരുമാനിച്ചു. ഇതിനെ തുടർന്ന്, സർക്കാർ ഈദ്-ഇ-മിലാദ് അവധിയും സെപ്റ്റംബർ 18 ബുധനാഴ്ചയായി മാറ്റിയിരിക്കുന്നു', സർക്കാർ ഉത്തരവിൽ പറയുന്നു.

മുംബൈക്ക് പുറത്ത് മറ്റ് ജില്ലകളിൽ അവധി ദിവസം നിശ്ചയിക്കാനുള്ള അധികാരം ജില്ലാ കലക്ടർമാർക്ക്  നൽകി. ഓരോ ജില്ലയിലും ഘോഷയാത്ര നടക്കുന്ന തീയതി അനുസരിച്ച് അവധി ദിവസം സെപ്റ്റംബർ 16 അല്ലെങ്കിൽ 18 എന്നിങ്ങനെ നിശ്ചയിക്കാൻ കലക്ടർമാർക്ക് അധികാരം നൽകിയിട്ടുള്ളതായും ഉത്തരവിൽ പറയുന്നു. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ നബിദിനം ലോകമെമ്പാടുമുള്ള മുസ്‌ലിം സമൂഹം വളരെ ആഘോഷപൂർവം ആചരിക്കുന്നു. പല സ്ഥലങ്ങളിലും ഈ ദിവസം ഘോഷയാത്രകളും സംഘടിപ്പിക്കാറുണ്ട്.

#Mumbai #EidMilad #holiday #GaneshVisarjan #Maharashtra #Muslim #celebration #festival

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia