Review | നുണക്കുഴി: നർമത്തിൽ ചാലിച്ച് ഒരുക്കിയ ത്രില്ലർ ചിത്രം

 
Malayalam movie Nanakkuzhi
Malayalam movie Nanakkuzhi

Photo Credit: Facebook / Trending Cinema

ബേസിൽ ജോസഫ്, ഗ്രേസ് ആന്റണി എന്നിവരുടെ മികച്ച പ്രകടനം
പഴയ കാലത്തെ കോമഡി സിനിമകളെ അനുസ്മരിപ്പിക്കുന്ന അനുഭവം
ബേസിൽ ജോസഫും ഗ്രേസ് ആന്റണിയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണിത്.

(KVARTHA) ജീത്തു ജോസഫ് സംവിധാനം ചെയ്ത് ബേസിൽ ജോസഫും ഗ്രേസ് ആന്റണിയും ആദ്യമായി നായകനും നായികയുമായി എത്തുന്ന നുണക്കുഴി എന്ന സിനിമ തീയേറ്ററുകളിൽ റിലീസ് ആയിരിക്കുകയാണ്.  ബേസിൽ ജോസഫ്-നിഖില വിമൽ കോംബോ വീണ്ടും സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന ചിത്രവുമാണ്. 'നുണക്കുഴി'യുടെ തിരക്കഥ രചിച്ചിരിക്കുന്നത് ജീത്തു ജോസഫിൻ്റെ 'ട്വെൽത്ത് മാൻ', 'കൂമൻ' എന്നിവയുടെ തിരക്കഥാകൃത്തായ കെ ആർ കൃഷ്ണകുമാറാണ്. 

ലോജിക്ക് എല്ലാം മാറ്റി വെച്ച് ഈ സിനിമ കാണാൻ ഇരുന്നാൽ, കഥ പറയുന്ന രീതി കണക്ട് ആയാൽ, അത്യാവശ്യം നന്നായി ചിരിക്കാൻ വകയുള്ള ഒരു സിനിമ എന്ന് പറയാം. പഴയ കാലത്ത് പ്രിയദർശൻ, റാഫി മെക്കാർട്ടിൻ തുടങ്ങിയവരുടെ കോമഡി സിനിമകളെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ഒരു ജീത്തു ജോസഫ് സിനിമ എന്നു വേണമെങ്കിലും വിശേഷിപ്പിക്കാം. അല്ലെങ്കിൽ ഒരു നോൺസ്റ്റോപ്പ് ത്രില്ലർ ഫൺ റൈഡ് എന്ന് പറയാം. ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് പരസ്പര ബന്ധമില്ലാത്ത കുറച്ചു പേരുടെ ഒരു ദിവസത്തേ ജീവിതം എന്ന ത്രില്ലർ ടൈപ്പ് കഥ നർമത്തിൽ  ചാലിച്ചു അവതരിപ്പിക്കാനുള്ള ശ്രമമാണ് നടന്നിട്ടുള്ളത്. 

നുണകൾക്കുമേൽ നുണകളാൽ പടുത്തുയർത്തിയ കൊട്ടാരത്തിൽ ഒരുദിവസമുണ്ടാകുന്ന പൊട്ടിച്ചിരിപ്പിക്കുന്ന സംഭവവികാസങ്ങളെന്ന് ചിത്രത്തെ ഒറ്റവാചകത്തിൽ വിശേഷിപ്പിക്കാം. ആദ്യാവസാനം നുണകൾ കൊണ്ട് അമ്മാനമാടുകയാണ് ഇതിലെ ഓരോ കഥാപാത്രങ്ങളും. ഇതിലെ നായകൻ എബി എന്ന ചെറുപ്പക്കാരൻ ആണ്. പെട്ടെന്നുള്ള അച്ഛൻ്റെ വിയോഗത്തിന് പിന്നാലെ എബിക്ക് ഒരു വലിയ ബിസിനസ് സാമ്രാജ്യത്തിൻ്റെ ചുമതല ഏൽക്കേണ്ടി വരുന്നു. എന്നാൽ ജീവിതത്തിൽ യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കാൻ ആഗ്രഹിക്കാത്ത ഇയാൾ തൻ്റെ പുതിയ പദവിയും ഇഷ്ടപ്പെടുന്നില്ല. 

ഭാര്യയോടൊത്ത് സമയം ചെലവഴിക്കുന്നതിൽ മാത്രം ആനന്ദം കണ്ടെത്തുന്ന എബിയുടെ ജീവിതം ഒറ്റദിവസംകൊണ്ട് മാറിമറിയുകയാണ്. പിന്നെയങ്ങോട്ട് ഓട്ടപ്പാച്ചിലാണ്, ഒപ്പം ഒരുകൂട്ടം കഥാപാത്രങ്ങളും കൂടുന്നുണ്ട്. ഇതാണ് ഈ സിനിമയുടെ ഇതിവൃത്തം. ബേസിൽ ജോസഫാണ് എബിയെന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബേസിലിനൊപ്പം ഗ്രേസ് ആന്റണി, നിഖില വിമൽ, ബൈജു സന്തോഷ്‌, സിദ്ദീഖ്, മനോജ്‌ കെ ജയൻ, അജു വർഗീസ്, സൈജു കുറുപ്പ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ബിനു പപ്പു, അസീസ് നെടുമങ്ങാട്, അൽത്താഫ് സലിം, സെൽവരാജ്, സ്വാസിക, ശ്യാം മോഹൻ, ദിനേശ് പ്രഭാകർ, ലെന, കലാഭവൻ യൂസഫ്, രാജേഷ് പറവൂർ, റിയാസ് നർമ്മകല, അരുൺ പുനലൂർ,  ശ്യാം തൃക്കുന്നപുഴ, സന്തോഷ്‌ ലക്ഷ്മണൻ, കലാഭവൻ ജിന്റോ, സുന്ദർ നായക് തുടങ്ങി വലിയൊരു താരനിര തന്നെ ഈ സിനിമയിൽ അണിനിരക്കുന്നു എന്നതും പ്രത്യേകതയാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ് (സരിഗമ): ആശിഷ് മെഹ്‌റ, അനുരോദ് ഗുസൈൻ, രതി ഗലാനി, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ (ബെഡ്ടൈം സ്റ്റോറീസ്): കാറ്റിന ജീത്തു, ലൈൻ പ്രൊഡ്യൂസർ: ബെഡ്ടൈം സ്റ്റോറീസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: സൗരഭ് അരോറ.

സംഗീതം: ജയ് ഉണ്ണിത്താൻ, വിഷ്ണു ശ്യാം, ബാക്ക്ഗ്രൗണ്ട് സ്കോർ: വിഷ്ണു ശ്യാം, സൗണ്ട് ഡിസൈൻ: സിനോയ് ജോസഫ്, ഗാനരചന: വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈനർ: പ്രശാന്ത് മാധവ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, പ്രൊഡക്ഷൻ മാനേജർമാർ: രോഹിത്, രാഹുൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുധീഷ് രാമചന്ദ്രൻ, അസോസിയേറ്റ് ഡയറക്ടേർസ്: സോണി ജി സോളമൻ, അമരേഷ് കുമാർ കെ, ഫസ്റ്റ് അസിസ്റ്റൻ്റ് ഡയറക്ടേർസ്: മാർട്ടിൻ ജോസഫ്, ഗൗതം കെ നായനാർ.

സെക്കൻഡ് യൂണിറ്റ് സിനിമാറ്റോഗ്രഫി: ബിനു കുര്യൻ, ഏരിയൽ സിനിമാറ്റോഗ്രഫി: നിതിൻ അന്തിക്കാടൻ, സ്പോട്ട് എഡിറ്റർ: ഉണ്ണികൃഷ്ണൻ ഗോപിനാഥൻ, ലൊക്കേഷൻ സൗണ്ട് റെക്കോർഡിസ്റ്റ്: വിനീത് ബാലചന്ദ്രൻ, അഖിലേഷ് കൊയിലാണ്ടി, റെക്കോർഡിംഗ് എഞ്ചിനീയർ: സുബൈർ സി പി വസ്ത്രാലങ്കാരം: ലിന്റാ ജീത്തു, മേക്കപ്പ്: അമൽ ചന്ദ്രൻ, രതീഷ് വിജയൻ, കളറിസ്റ്റ്: ലിജു പ്രഭാഷകർ, വി.എഫ്.എക്സ്: ടോണി ടോം (മാഗ്മിത്ത്), സ്റ്റിൽസ്: ബെന്നറ്റ് എം വർഗീസ്, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്, മാർക്കറ്റിംഗ് ഹെഡ് (സരിഗമ): പങ്കജ് കൽറ, പിആർഒ ആൻഡ് മാർക്കറ്റിംങ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ് സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ. 

ബേസിലും ബൈജുവും സിദ്ദീഖും കിടിലൻ പ്രകടനം തന്നെയാണ് സിനിമയിൽ ഉളനീളം നടത്തിയിരിക്കുന്നത്. മൂവരുടെയും പ്രകടനം ഒന്നിനൊന്ന് മികച്ചതായിരുന്നുവെന്ന് വേണം പറയാൻ. ഒരു മർഡർ സ്റ്റോറി കണ്ട്  ഇത്രയധികം ചിരിക്കാൻ പറ്റുന്ന സിനിമ ഇതാദ്യമായിട്ടായിരിക്കും. കുട്ടികളോടൊപ്പം, ഫാമിലിയോടൊപ്പം രണ്ടര മണിക്കൂർ തിയേറ്ററിൽ എല്ലാം മറന്ന് ആസ്വദിക്കാൻ പറ്റുന്ന ഒരു സിനിമ.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia