അരുണ്‍ ജെയ്റ്റിലിയുടെ ഫോണ്‍കോള്‍ വിവരങ്ങളറിയാന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍

 


ന്യൂഡല്‍ഹി: ബി.ജെ.പി നേതാവ് അരുണ്‍ ജെയ്റ്റിലിയുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചതിന് പൊലീസ് കോണ്‍സ്റ്റബിളും സഹായിയും പിടിയിലായി. അരവിന്ദ് ദബ്ബാസ് എന്ന  പൊലീസ് കോണ്‍സ്റ്റബിളും നീരജ്  എന്നയാളുമാണ് പിടിയിലായത്.

കോള്‍ വിവരങ്ങളറിയാനുള്ള സൈറ്റില്‍ അസിസ്റ്റന്‍ഡ് കമ്മീഷണറുടെ ഐഡിയും പാസ് വേഡുമുപയോഗിച്ച് ദബ്ബാസ് കയറുകയായിരുന്നു. എന്നാല്‍ അരുണ്‍ ജെയ്റ്റിലി തന്റെ ഫോണ്‍കോള്‍ പുറത്തുവിടുന്നത് തടയണമെന്നാവശ്യപ്പെട്ട് നേരത്തെ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടായിരുന്നു. തന്റെ സ്വകാര്യ ആവശ്യത്തിനാണ് ഫോണ്‍കോള്‍ വിവരങ്ങള്‍ അറിയാന്‍ ശ്രമിച്ചതെന്നാണ് കോണ്‍സ്റ്റബിള്‍ പറയുന്നത്.

 ദബ്ബാസ് കഴിഞ്ഞ  ആഴ്ചയും നീരജ് തിങ്കളാഴ്ചയുമാണ് അറസ്റ്റിലായത്. നീരജ് ആ­വ­ശ്യ­പ്പെ­ട്ട­തനു­സ­രി­ച്ചാ­ണ് പാര്‍­ല­മെന്റ് സ്റ്റ്രീ­റ്റ് പോ­ലീ­സ് സ്‌­റ്റേഷ­നി­ലെ ഉ­ദ്യോ­ഗ­സ്ഥനാ­യ ദ­ബ്ബാ­സ് ഫോണ്‍ വി­വ­ര­ങ്ങള്‍ ചോര്‍­ത്താ­ന് ശ്ര­മി­ച്ച­തെ­ന്ന് പോ­ലീസ് അ­ന്വേ­ഷ­ണ­ത്തില്‍ തെ­ളി­യു­ക­യാ­യി­രുന്നു.
അരുണ്‍ ജെയ്റ്റിലിയുടെ ഫോണ്‍കോള്‍ വിവരങ്ങളറിയാന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍
Arun Jaitley

Keywords: Arun, Constable, Police, Delhi, Call, Phone, Id, Kvartha, Malayalam News, Kerala Vartha, Kerala News, International News, National News, Arun-Jaitley, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia