ആക്രി വ്യാപാരിയെ കൊലപ്പെടുത്തി ചാക്കില്‍ കെട്ടി പെട്ടി ഓട്ടോയില്‍ തള്ളി
Nov 6, 2013, 10:27 IST
മംഗലാപുരം: തോന്നയ്ക്കല്‍ പതിനാറാംകല്ലിനു സമീപം ആക്രിക്കട നത്തുന്ന മൊട്ടയസ്വാമി (35)യെ കൊലപ്പെടുത്തി ചാക്കില്‍ കെട്ടിയ നിലയില്‍ പിക്കപ്പ് ഓട്ടോയില്‍ കണ്ടെത്തി. തമിഴ്നാട് തൂത്തുക്കുടി കോവില്‍പെട്ടി സ്വദേശിയാണ് മൊട്ടയസ്വാമി. ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തില്‍ നിന്നും ചെറിയതോതിലുള്ള ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ തിങ്കളാഴ്ച രാത്രിയോ ചൊവ്വാഴ്ച പുലര്‍ച്ചെയോ ആണ് കൊലപാതകം നടത്തിയതെന്നു സംശയിക്കുന്നതായി പോലീസ് അറിയിച്ചു. മൃതദേഹത്തിന്റെ നെറ്റിയിലും തലയിലും വെട്ടേറ്റ പാടുണ്ട്. നീല അടിവസ്ത്രവും ചുവന്ന ബനിയനും മാത്രമാണു വേഷം.
ആക്രിവ്യാപാരം നടത്തുന്ന വലിയ ഷെഡിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന പെട്ടിഓട്ടോയില്‍ രണ്ടു പ്ലാസ്റ്റിക് ചാക്കുകള്‍ക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കിടന്നിരുന്ന ചാക്കുകെട്ടിനു മുകളില്‍ ആക്രിസാധനങ്ങള്‍ വലിച്ചിട്ടിരുന്നു.
സ്ഥാപനത്തിനുള്ളില്‍ രക്തം പടര്‍ന്നുകിടക്കുന്നുണ്ട്. മൃതദേഹം ഷെഡില്‍ നിന്നും വലിച്ചുകൊണ്ടുപോയതു പോലുളള പാടുകളും കാണപ്പെട്ടു. മാത്രമല്ല ഷെഡില്‍ മുളകുപൊടിയും വിതറിയിരുന്നു.
കാലങ്ങളായി ഇവിടെ വ്യാപാരം നടത്തിവരികയായിരുന്നു മൊട്ടയസ്വാമി. ഇദ്ദേഹത്തിന്റെ ബന്ധുക്കളും കഴക്കൂട്ടം, മേനംകുളം ഭാഗങ്ങളില്‍ ആക്രിക്കട ബിസിനസ് നടത്തുന്നുണ്ട്.
തമിഴ്നാട്ടില്‍ നിന്നുള്ള ഇരുപതോളം തൊഴിലാളികളാണ് ഇവിടെ ജോലിചെയ്യുന്നത്. എന്നാല്‍ ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ നാട്ടിലേക്കു പോയ അവസരത്തിലാണ് കൊലപാതകം നടന്നിരിക്കുന്നത്.
ഈ അവസരത്തില്‍ മൊട്ടയസ്വാമിയും മണികണ്ഠന് എന്ന ജീവനക്കാരനും മാത്രമാണ് ഷെഡില്‍ താമസിച്ചിരുന്നതെന്നാണു മറ്റു തൊഴിലാളികള്‍ പോലീസിനു നല്കിയ വിവരം. എന്നാല്‍ മണികണ്ഠനെ ചൊവ്വാഴ്ച രാവിലെ മുതല്‍ കാണാനില്ല. ഇയാള്‍ കൃത്യം നിര്‍വഹിച്ച് മുങ്ങിയതാണോ എന്ന് സംശയിക്കുന്നുണ്ട്.
ദീപാവലി ആഘോഷത്തിനുശേഷം ഷെഡില്‍ ചൊവ്വാഴ്ച വൈകിട്ട് തിരിച്ചെത്തിയ തൊഴിലാളികളാണ് കൊലപാതക വിവരം അറിഞ്ഞത്. സ്ഥാപനത്തില്‍ ആരെയും കാണാതിരുന്നതു കണ്ട് അകത്തു കടന്ന തൊഴിലാളികള്‍ മുറിക്കകത്ത് രക്തപ്പാടുകള്‍ കണ്ട് ഭയന്ന് പുറത്തിറങ്ങി പരിശോധന നടത്തിയപ്പോഴാണ് പിക്കപ്പ് ഓട്ടോയില്‍ രക്തം പുരണ്ട ചാക്കുകെട്ട് കണ്ടത്.
തൊഴിലാളികള്‍ വിവരമറിയിച്ചതനുസരിച്ചെത്തിയ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി: ആര്. പ്രതാപന്‍നായര്‍, കഴക്കൂട്ടം സി.ഐ വിനോദ്, മംഗലപുരം എസ്.ഐ ചന്ദ്രദാസ് എന്നിവരുടെ നേതൃത്വത്തിലുളള സംഘം ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി. മുത്തുവാണു മൊട്ടയസ്വാമിയുടെ ഭാര്യ. മക്കള്‍: വേലു, ഭാവന.
Also Read:
തേജസിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കാസര്‍കോട്ട് കൂട്ടായിമ
Keywords: Diwali Celebration, Mangalore, Killed, Dead Body, Police, Injured, Medical College, Wife, Children, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.