ഇനി ആക്രമണം നടത്തിയാല്‍ അതിന്റെ കാരണക്കാരന്‍ ഹസാരെയായിരിക്കും: പവാര്‍
Dec 8, 2011, 14:08 IST
ന്യൂഡല്‍ഹി: ഹസാരെയ്ക്ക് തന്നോട് ദേഷ്യമുണ്ടെന്നും തനിയ്‌ക്കെതിരെ ആരെങ്കിലും ഇനി ആക്രമണം നടത്തിയാല്‍ അതിന്റെ കാരണക്കാരന്‍ അണ്ണാ ഹസാരെ ആയിരിക്കുമെന്നും കേന്ദ്രമന്ത്രി ശരദ് പവാര്‍. തന്നെ മര്‍ദ്ദിച്ചതിനെക്കുറിച്ച് നടത്തിയ വിവാദ പ്രസ്താവന ആവര്‍ത്തിക്കുകയും ന്യായീകരിക്കുകയും ചെയ്തതിലൂടെ ഹസാരെ ആക്രമണത്തിന് പ്രേരണ നല്‍കുകയാണ് സചെയ്തതെന്നും പവാര്‍ കുറ്റപ്പെടുത്തി.
വിലക്കയറ്റത്തില്‍ കുപിതനായ സിഖ് യുവാവ് പവാറിനെ കരണത്തടിച്ചതിന് പിന്നാലെ പവാറിന് ഒരടിയേ കിട്ടിയുള്ളോ എന്ന് ഹസാരെ ചോദിച്ചത് വലിയ വിവാദമായിരുന്നു. പിന്നീട് താന്‍ പറഞ്ഞത് തെറ്റായിപ്പോയെങ്കില്‍ മാപ്പുചോദിക്കാമെന്ന് പറഞ്ഞ ഹസാരെ കഴിഞ്ഞ ദിവസം സ്വന്തം ബ്ലോഗിലൂടെ ഇതേ വിവാദപ്രസ്താവനയെ ന്യായീകരിച്ചിരുന്നു.
English summary
New Delhi: The face-off between NCP president Sharad Pawar and social worker Anna Hazare escalated on Wednesday with charges of corruption flying from both ends,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.