ജഗതി ശ്രീകുമാര്‍ തിരുവനന്തപുരത്തെ വീട്ടിലെത്തി

 


ചെന്നൈ: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളത്തിന്റെ പ്രിയ നടന്‍ ജഗതി ശ്രീകുമാര്‍ ചികില്‍സക്ക് ശേഷം തിരുവനന്തപുരത്തെ ഫ്‌ളാറ്റിലത്തെി. വ്യാഴാഴ്ച രാവിലെ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് റിഹാബിലിറ്റഷേന്‍ സെന്ററില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ജഗതിയെ കാരവനിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെ പേയാടുള്ള ഫ്‌ളാറ്റിലത്തെിച്ചത്.

കഴിഞ്ഞ മാര്‍ച്ച് 10ന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്ക് സമീപം കാര്‍ ഡിവൈഡറിലിടിച്ചുകയറിയാണ് ജഗതിക്ക് ഗുരുതര പരിക്കേറ്റത്. കോഴിക്കോട് 'മിംസി'ല്‍ പ്രവേശിപ്പിച്ച അദ്ദഹേത്തെ അടിയന്തര ശസ്ത്രക്രിയകള്‍ക്ക് ശേഷം വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഉണ്ടായെങ്കിലും സംസാരശേഷിയും നടക്കാനുള്ള കഴിവും പൂര്‍ണമായി വീണ്ടെടുക്കാനായിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ജഗതി ശ്രീകുമാര്‍ തിരുവനന്തപുരത്തെ വീട്ടിലെത്തിKeywords:  Jagathy Sreekumar, Accident, Treatment, Hospital, Thiruvananthapuram, Injured, Car, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

SUMMARY: Actor Jagathy Sreekumar who severely injured in car accident in 2012 march got discharged from Velloor Christian medical college rehabilitation center.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia