ഡീസല്‍ സബ്സിഡി: അനുകൂല നിലപാട് പ്രതീക്ഷിക്കുന്നില്ലെന്ന് ആര്യാടന്
Feb 5, 2013, 23:50 IST
ന്യൂദല്‍ഹി: കെ.എസ്.ആര്.ടി.സിക്ക് ഡീസല്‍ സബ്സിഡി പുനസ്ഥാപിക്കുന്ന കാര്യത്തില്‍ കേന്ദ്രം അനുകൂല നിലപാടെടുക്കുമെന്ന് കരുതുന്നില്ലെന്ന് മന്ത്രി ആര്യാടന് മുഹമ്മദ് ദല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ചൊവാഴ്ച നടക്കുന്ന സംസ്ഥാന ഊര്‍ജമന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ആര്യാടന് ദല്‍ഹിയിലത്തെിയത്.
ധനമന്ത്രി പി. ചിദംബരവുമായി ഫോണില്‍ സംസാരിച്ചുവെങ്കിലും ഡീസല്‍ സബ്സിഡി എല്ലാ സംസ്ഥാനങ്ങളെയും ഒരുപോലെ ബാധിക്കുന്നതാണെന്നും കേരളത്തിന് മാത്രം ഇളവു നല്‍കാനാകില്ലെന്നുമായിരുന്നു മറുപടിയെന്ന് ആര്യാടന് പറഞ്ഞു. ഇപ്പോള്‍ അമേരിക്കയിലുള്ള മന്ത്രി വീരപ്പമൊയ്ലിയുമായി വിഷയം സംസാരിക്കാന്‍ ചിദംബരം പറഞ്ഞതായും ആര്യാടന് കൂട്ടിച്ചേര്‍ത്തു.
സബ്സിഡി പ്രശ്നം മൂലം കെ.എസ്.ആര്.ടി.സിക്ക് പ്രതിദിനം മൂന്നു കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്. ഇങ്ങനെ മുന്നോട്ടുപോകാന്‍ കഴിയില്ല. താല്‍ക്കാലിക ആശ്വാസമായി രണ്ടു മാസത്തേക്ക് 24 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ സബ്സിഡിയായി നല്‍കും. പ്രശ്നത്തിന്റെ ശാശ്വത പരിഹാരത്തിന് സ്വന്തം പരിഹാരമാര്‍ഗങ്ങള്‍ കണ്ടത്തൊന്‍ ശ്രമിക്കുമെന്നും ആര്യാടന് അറിയിച്ചു. പ്രതിരോധ മന്ത്രി എ.കെ. ആന്റണിയെയും ആര്യാടന് കണ്ടിരുന്നു.
Keywords: Diesel, New Delhi, Aryadan Muhammad, Conference, K.S.R.T.C, P. Chithambaram, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.