'ബൈകിലെത്തിയ അക്രമി സംഘം യുവതിയുടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചശേഷം വലിച്ചിഴച്ചത് 150 മീറ്ററോളം; പിന്നീട് തിരക്കേറിയ റോഡില്‍ ഉപേക്ഷിച്ചു'; ദൃശ്യങ്ങള്‍ സിസിടിവിയില്‍
Dec 17, 2021, 15:53 IST
ന്യൂഡെല്‍ഹി: (www.kvartha.com 17.12.2021) ബൈകിലെത്തിയ അക്രമി സംഘം യുവതിയുടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചശേഷം 150 മീറ്ററോളം വലിച്ചിഴക്കുകയും പിന്നീട് തിരക്കേറിയ റോഡില്‍ ഉപേക്ഷിക്കുകയും ചെയ്തതായി പൊലീസ്. ഇതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നും ലഭിച്ചു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.
ഡെല്‍ഹിയിലെ ഷാലിമാര്‍ ബാഗില്‍ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. രണ്ട് യുവാക്കള്‍ വളവ് തിരിഞ്ഞ് സ്കൂടെറില്‍ എത്തുന്നതും ഇവരുടെ പിന്നിലിരിക്കുന്ന ആള് യുവതിയെ വലിച്ചിഴക്കുന്നതുമാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. 150 മീറ്ററോളം വലിച്ചിഴച്ച ശേഷം തിരക്കേറിയ റോഡില്‍ യുവതിയെ ഉപേക്ഷിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
ഷാലിമാര്‍ ബാഗിലെ ഫോര്‍ടിസ് ആശുപത്രിയിലെ ജീവനക്കാരിയാണ് ആക്രമണത്തിന് ഇരയായത്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
Keywords: Woman attacked in Delhi, New Delhi, News, CCTV, Attack, Police, Complaint, Hospital, Treatment, CCTV, Social Media, National.A woman was dragged for around 100 meters by robbers on bike in Shalimar Bagh area of #Delhi on #16December. She is undergoing treatment at a hospital. Even after nine years of #Nirbhaya case nothing has changed interms of #WomenSafety in National capital @DelhiPolice pic.twitter.com/M9anRJLiS0
— Saurabh Trivedi (@saurabh3vedi) December 16, 2021
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.