മ­അ­ദ­നി­യു­ടെ കാ­ര്യ­ത്തില്‍ കര്‍ണാ­ക സര്‍­ക്കാര്‍ നിര്‍­ണാ­യ­ക തീ­രു­മാ­നം കൈ­കൊള്ളും

 


മ­അ­ദ­നി­യു­ടെ കാ­ര്യ­ത്തില്‍ കര്‍ണാ­ക സര്‍­ക്കാര്‍ നിര്‍­ണാ­യ­ക തീ­രു­മാ­നം കൈ­കൊള്ളും
ബാം­ഗ്ലൂര്‍: ബാം­ഗ്ലൂര്‍ സ്‌­ഫോ­ട­ന കേ­സില്‍ പ്ര­തി­യാ­യി പര­പ്പ­ന അ­ഗ്രഹാ­ര ജ­യി­ലില്‍ ക­ഴി­യു­ന്ന പി.ഡി.പി. ചെ­യര്‍­മാന്‍ അ­ബ്ദുല്‍ നാ­സര്‍ മ­അ­ദ­നി­യു­ടെ കാ­ര്യ­ത്തില്‍ നിര്‍­ണാ­യ­ക തീ­രു­മാ­നം ഉ­ടന്‍ ഉ­ണ്ടാകും. മ­അ­ദ­നി­യു­ടെ ജ­യില്‍ ജീ­വി­ത­ത്തി­ന്റെയും ചി­കില്‍­സ­യു­ടെയും കാ­ര്യ­ത്തില്‍ കര്‍­ണാ­ട­ക സര്‍­ക്കാരും പ്ര­ത്യേ­ക അ­ന്വേ­ഷ­ണ സം­ഘ­വു­മാണ് തീ­രു­മാ­നമെ­ടു­ക്കുക.

മ­അദ­നി ബാം­ഗ്ലൂര്‍ ജ­യി­ലി­ലാ­യി­ട്ട് ര­ണ്ടു­വര്‍­ഷം ക­ഴിഞ്ഞു. വ­ല­തു­ക­ണ്ണി­ന്റെ കാഴ്­ച പൂര്‍­ണ­മാ­യും, ഇ­ട­തു­ക­ണ്ണി­ന്റേ­ത് ഭാ­ഗി­ക­മായും ന­ഷ്ട­പ്പെ­ട്ട നി­ല­യി­ലാ­ണ് മ­അ­ദനി. കേ­സി­ന്റെ വി­ചാ­ര­ണ തു­ട­ങ്ങി­യെ­ങ്കിലും തു­ടര്‍­ചയാ­യി അ­തു ന­ട­ക്കാ­ത്തതു­കൊ­ണ്ട് ന­ട­പ­ടി­കള്‍ പൂര്‍­ത്തി­യാ­കാന്‍ വൈ­കു­മെ­ന്ന­താ­ണ് സ്ഥി­തി.

കേ­ര­ള­ത്തി­ലേ­ക്ക് മ­ട­ങ്ങാന്‍ ക­ഴി­യു­ന്ന ത­ര­ത്തി­ലു­ള്ള ജാമ്യം ല­ഭി­ച്ചി­ല്ലെ­ങ്കിലും ബാം­ഗ്ലൂ­രില്‍ ത­ന്നെ വി­ദ­ഗ്­ദ്ധ ചി­കില്‍­സ ല­ഭി­ക്കാന്‍ സ­ഹാ­യി­ക്കു­ന്ന വി­ധം സോ­പാധി­ക ജാ­മ്യ­മെ­ങ്കി­ലും ല­ഭി­ക്കു­മെ­ന്നാ­ണ് മ­അ­ദ­നി­യു­ടെ കു­ടും­ബവും പി.ഡി.പി.യും പ്ര­തീ­ക്ഷി­ക്കു­ന്നത്. സ്‌ഫോ­ട­ന കേ­സ് വി­ചാ­ര­ണ­യ്­ക്ക് രൂ­പീ­ക­രി­ച്ച പ്ര­ത്യേക കോട­തി മ­അ­ദ­നി­യു­ടെ ജാ­മ്യാ­പേ­ക്ഷ­യില്‍ ഉടന്‍ വി­ധി­പ­റ­യും. ഈ­മാ­സം മൂ­ന്നിനും ക­ഴി­ഞ്ഞ മാ­സം 27 നും പ­രി­ഗ­ണി­ച്ച ജാ­മ്യാപേ­ക്ഷ വി­ധി­പ­റ­യാ­ന്‍ മാ­റ്റി­വെ­ച്ചി­രി­ക്കു­ക­യാണ്. മ­അ­ദ­നി­യു­ടെ കു­ടും­ബവും പാര്‍­ട്ടീ നേ­തൃ­ത്വവും മു­ന്‍­പ­ത്തേക്കാ­ളൊ­ക്കെ വലി­യ പ്ര­തീ­ക്ഷ­യോ­ടെ­യാ­ണ് ഇ­ത്ത­വണ­ത്തെ വി­ധി­യെ കാ­ത്തി­രി­ക്കു­ന്നത്.

ജാമ്യം ല­ഭി­ക്കാന്‍ സാധ്യ­ത ഏ­റെ­യാ­ണെ­ന്ന­വര്‍ പ­റ­യുന്നു. മ­അ­ദ­നി­യു­ടെ അതീവ മോ­ശമാ­യ ആ­രോ­ഗ്യ സ്ഥി­തിയും കര്‍­ണാ­ട­ക­യി­ലെ ഭ­ര­ണ­മാ­റ്റ­വു­മാ­ണ് ഇ­തി­നു കാ­രണം. ബി.ജെ.പി. ത­ന്നെ­യാ­ണ് ഭ­രി­ക്കു­ന്ന­തെ­ങ്കി­ലും മുന്‍ മു­ഖ്യ­മ­ന്ത്രി­മാരാ­യ ബി.എ­സ്. യെ­ദ്യൂ­ര­പ്പ­യെ­യും സ­ദാ­ന­ന്ദ ഗൗ­ഡ­യെയും അ­പേ­ക്ഷി­ച്ച് മൃ­ദു നി­ല­പാ­ടു­ക­ളു­ള്ള ആ­ളാ­ണ് ഇ­പ്പോഴ­ത്തെ മു­ഖ്യ­മന്ത്രി ജ­ഗ­ദീ­ഷ് ഷെ­ട്ടാര്‍ എ­ന്നാ­ണ് കണ­ക്കു കൂട്ടല്‍. ജാ­മ്യാപേ­ക്ഷ പ­രി­ഗ­ണി­ച്ച­പ്പോള്‍ മു­മ്പ­ത്തെ­പ്പോ­ലെത്ത­ന്നെ പ്രോ­സി­ക്യൂ­ഷന്‍ ഇ­ത്ത­വ­ണയും ശ­ക്ത­മാ­യിത്ത­ന്നെ എ­തിര്‍ത്തി­രുന്നു. എ­ങ്കിലും മ­അ­ദ­നി­യു­ടെ ആ­രോ­ഗ്യ­സ്ഥി­തി നേ­രി­ട്ട് പ­ല­ത­വ­ണ­യാ­യി അ­റി­യാ­വുന്ന കോട­തി മ­അ­ദ­നി­ക്ക് ജാമ്യം നല്‍­കു­മെ­ന്ന് ഉ­റ­ച്ചു ­വി­ശ്വ­സി­ക്കു­ന്ന­താ­യി പി.ഡി.പി.ജ­ന­റല്‍ സെ­ക്രട്ട­റി മു­ഹമ്മ­ദ് റ­ജീ­ബ് പ്ര­തീ­ക്ഷ പ്ര­ക­ടി­പ്പിച്ചു.

മ­അ­ദ­നി­യു­ടെ ജാമ്യം ഉ­റ­പ്പാ­ക്കാ­നു­ള്ള അ­വ­സാ­ന­വ­ട്ട ശ്ര­മം എ­ന്ന നി­ല­യില്‍ ജ­സ്റ്റി­സ് വി.ആര്‍. കൃ­ഷ്­ണയ്യ­രെ കൊ­ണ്ട് ചൊ­വ്വാഴ്­ച ജ­ഗ­ദീ­ഷ് ഷെ­ട്ടാര്‍­ക്ക് ക­ത്ത് അ­യ­പ്പി­ച്ചി­ട്ടുണ്ട്. മ­അ­ദ­നി­യു­ടെ ദ­യ­നീ­യ­സ്ഥി­തി മ­ന­സ്സി­ലാ­ക്കി­യാ­ണ് കൃ­ഷ്­ണ­യ്യ­രു­ടെ ഇ­ട­പെ­ടല്‍. മ­അദ­നി ഇ­പ്പോള്‍ അ­നു­ഭ­വി­ച്ചു കൊ­ണ്ടി­രി­ക്കു­ന്ന യാ­ത­ന­കള്‍ മ­നു­ഷ്യ­ത്വ ര­ഹി­തവും അ­നീ­തി­പൂര്‍­ണ­വു­മാ­ണെ­ന്ന് ഒ­രു മുന്‍ സു­പ്രീം­കോട­തി ജ­ഡ്­ജി­യു­ടെ ഉ­ത്ത­ര­വാ­ദി­ത്വ­ത്തോടെ താന്‍ പ­റ­യു­ന്ന­താ­യി ക­ത്തില്‍ കൃ­ഷ്­ണ­യ്യര്‍ വ്യ­ക്ത­മാ­ക്കി­യി­ട്ടുണ്ട്. ഗൗ­ത­മ ബുദ്ധന്റെയും അ­ശോ­ക­ന്റെയും മ­ഹാ­ത്മാ­ഗാ­ന്ധി­യു­ടെയും സാം­സ്­ക്കാ­രി­ക മ­നോ­ധര്‍­മം അ­നു­സ­രി­ച്ച് ഭ­രി­ക്കേ­ണ്ട ഭ­ര­ണ­കൂ­ട­ങ്ങ­ളില്‍ നി­ന്ന്­ അ­നു­ഭ­വി­ക്കേ­ണ്ടി വ­രു­ന്ന വേ­ദ­ന­കള്‍­ക്ക­പ്പു­റം രോ­ഗ­ങ്ങള്‍­ക്കു­കൂ­ടി അ­ടി­മ­യാ­യി ജീ­വി­ക്കു­ന്ന മ­അ­ദനി­യോ­ട് മാ­നവി­ക മൂ­ല്യ­ങ്ങള്‍ അ­നു­സ­രി­ച്ചു­ള്ള ദ­യയും അ­നു­ക­മ്പയും കാ­ണിക്ക­ണം എ­ന്നാ­ണ് കൃ­ഷ്­ണ­യ്യ­രുടെ ക­ത്തി­ലെ അ­ഭ്യര്‍ത്ഥ­ന.

Keywords:  Bangalore, Bomb Blast, Case, Accused, Abdul Nasar Madani, Jail, PDP, National, Investigation, Malayalam News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia