ന്യൂഡല്‍ഹി: ലോക്പാല്‍ ബില്‍ സംബന്ധിച്ച് പൊതുസംവാദത്തിന് തയ്യാറുണ്ടോയെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അന്നാ ഹസാരെയുടെ വെല്ലുവിളി. സര്‍ക്കാര്‍ കൊണ്ടുവരുന്ന ലോക്പാല്‍ ബില്‍ ഫലപ്രദമാണെന്ന് സോണിയാ ഗാന്ധി കരുതുന്നുവെങ്കില്‍ പൊതു സംവാദത്തിന് തയാറാവണം. സര്‍ക്കാരിന്റെ ദുര്‍ബലമായ ലോക്പാല്‍ ബില്ലിനെതിരെ സോണിയാ ഗാന്ധിയുടെ വസതിക്ക് മുമ്പില്‍ സമരം നടത്തുമെന്നും ഹസാരെ പറഞ്ഞു. സിബിഐയെ ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവന്നില്ലെങ്കില്‍ ബില്ല് കൊണ്ട് യാതൊരു പ്രയോജനവുമില്ല. ദുര്‍ബലമായ ബില്ലില്‍ പ്രതിഷേധിച്ച് 27 മുതല്‍ 29 വരെ നിരാഹാരമിരിക്കുമെന്നും ഹസാരെ പറഞ്ഞു.
Keywords: Lokpal Bill, Anna Hazare, Sonia Gandhi, New Delhi, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.