വന്ധ്യംകരണ ശസ്ത്രക്രിയ: മരണ കാരണം മരുന്നില്‍ കലര്‍ന്ന എലി വിഷത്തില്‍ ചേര്‍ക്കുന്ന രാസവസ്തുക്കള്‍
Nov 15, 2014, 12:41 IST
ബിലാസ്പൂര്‍: (www.kvartha.com 15.11.2014) ചത്തീസ്ഗഡ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ബിലാസ്പൂരിലെ ആരോഗ്യ ക്യാംപില്‍ കഴിഞ്ഞ ആഴ്ച നടത്തിയ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കിടെ 14 സ്ത്രീകള്‍ മരിച്ച സംഭവത്തില്‍ മരണ കാരണ സംബന്ധിച്ച നിര്‍ണായക വിവരം ലഭിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം സ്ത്രീകള്‍ക്ക് നല്കിയ മരുന്നുകളില്‍ എലി വിഷത്തില്‍ ഉപയോഗിക്കുന്ന രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് മരണ കാരണം വ്യക്തമായത്.
സിപ്രോഫ്ലോസാക്സിന് 500 എന്ന മരുന്നിലാണ് എലി വിഷത്തിലുപയോഗിക്കുന്ന സിങ്ക് ഫോസ്ഫോറ്റ് എന്ന രാസവസ്തു കണ്ടെത്തിയത്. വെള്ളിയാഴ്ച മരുന്നുകളുടെ പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. റായ്പൂര്‍ ആസ്ഥാനമാക്കിയുള്ള മഹാവര്‍ ഫാര്‍മയില്‍ നിന്നും വ്യാഴാഴ്ച മരുന്നുകള്‍ പിടിച്ചെടുത്ത് കൂടുതല്‍ പരിശോധനയ്ക്ക് അയച്ചിരുന്നു.
മഹാവീര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനി പുറത്തിറക്കിയ മരുന്നുകളാണ് മരിച്ച സ്ത്രീകള്‍ക്ക് നല്‍കിയത്. കഴിഞ്ഞദിവസം നടത്തിയ റെയ്ഡില്‍ കമ്പനിയില്‍ നിന്നും സിങ്ക് ഫോസ്ഫൈഡ് കണ്ടെത്തിയിരുന്നു. കമ്പനി ഉടമ രമേശും മകന് സുമിത്തും നേരത്തേ അറസ്റ്റിലായിരുന്നു. സംഭവത്തെ തുടര്‍ന്ന് കമ്പനിയ്ക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പെടുത്തിയിരുന്നു. കീടനാശിനികളില്‍ ചേര്‍ക്കുന്ന മിശ്രിതമായ സിങ്ക് ഫോസ്ഫൈഡ് അകത്തുചെന്നാല്‍ തലകറക്കം,ഛര്‍ദി, തലവേദന എന്നീ രോഗലക്ഷണങ്ങള്‍ പ്രകടമാകും.
ഇതൊക്കെ മരിച്ച സ്ത്രീകള്‍ പ്രകടിപ്പിച്ചിരുന്നു. സിങ്ക് ഫോസ്ഫൈഡ് എന്ന രാസവസ്തു മരണത്തിന് കാരണമാകുമെന്ന് ആരോഗ്യ അധികൃതര്‍ വ്യക്തമാക്കി. മരുന്നിന്റെ തുടര്‍ പരിശോധനയ്ക്കായി ഡെല്‍ഹി, കൊല്‍ക്കത്ത ലാബുകളിലേക്ക് അയയ്ക്കും. സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്താകമാനം റെയിഡ് നടത്തി മഹാവര്‍ ഫാര്‍മയിലെ ഇത്തരത്തിലുള്ള നാല്‍പ്പത്തിമൂന്ന് ലക്ഷത്തോളം ടാബ്ലെറ്റുകള് പിടിച്ചെടുത്തതായി ബിലാസ്പൂര്‍ കമ്മീഷണര്‍ സോന്മോനി ബോരാ മാധ്യമങ്ങളോട് പറഞ്ഞു.
ശസ്ത്രക്രിയ നടത്തിയ ഡോ.ആര്.കെ ഗുപ്തയെ ബുധനാഴ്ച വൈകുന്നേരം ബൊലോഡ ബസാര്‍ ജില്ലയില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 50,000 ശസ്ത്രക്രിയകള്‍ നടത്തിയ ഗുപ്തയെ കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ സര്‍ക്കാര്‍ പുരസ്കാരം നല്കി ആദരിച്ചിരുന്നു. ബിലാസ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ മാസങ്ങളോളം അടച്ചിട്ടിരുന്ന ശസ്ത്രക്രിയ തിയേറ്ററില്‍ അഞ്ചു മണിക്കൂറിനുള്ളില്‍ 80 പേരെയാണ് ഗുപ്ത ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്. തുരുമ്പെടുത്ത ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തിയതെന്നും ഇതാണ് മരണത്തിനിടയാക്കിയതെന്നുമുള്ള ആരോപണം ഉയര്‍ന്നിരുന്നു.
എന്നാല്‍ ശസ്ത്രക്രിയയിലെ പിഴവല്ല മറിച്ച് മരുന്നുകളുടെ കുഴപ്പമാണ് മരണ കാരണമെന്നും കൂടുതല്‍ പേരെ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കാന്‍ ഭരണകൂടത്തില്‍ നിന്നും നിര്‍ദേശം ഉണ്ടായിരുന്നെന്നും ഡോ.ആര്.കെ ഗുപ്ത പോലീസിന് നല്‍കിയിരുന്നു. സംഭവത്തില്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഛത്തീസ്ഗഡ് മുഖ്യമന്ത്രിയോട് ഫോണിലൂടെ നിര്‍ദേശിച്ചു. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മോഡി ആവശ്യപ്പെട്ടിട്ടുണ്ട്.മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടുലക്ഷം രൂപയും ചികിത്സ തേടുന്നവരുടെ കുടുംബാംഗങ്ങള്‍ക്ക് 50,000 രൂപയും സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.
Also Read:
നാലു മക്കളുടെ മാതാവായ 69 കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 25 കാരന് കുറ്റക്കാരന്‍, ശിക്ഷ 18ന് വിധിക്കും
Keywords: Chhattisgarh sterilisation tragedy: Pharma firm was blacklisted 2 yrs ago, govt still bought drugs from it, Treatment, Doctor, Police, Arrest, Women, Prime Minister, Narendra Modi, Chief Minister, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.