സ്വാമി നിത്യാനന്ദയ്ക്ക് ജാമ്യം; മുഖ്യമന്ത്രിക്കെതിരെ കേസ് ഫയല്‍ ചെയ്തു
Jun 14, 2012, 18:30 IST
ബാംഗളുരു: അനുയായികളെ വിട്ട് മാധ്യമപ്രവര്‍ത്തകനെ തല്ലിയ സംഭവത്തില്‍ അറസ്റ്റിലായ വിവാദ സ്വാമി നിത്യാനന്ദ ജാമ്യത്തിലിറങ്ങി. രാമനഗര ജുഡീഷ്യല്‍ ഓന്നാം ക്ലാസ് മജിസ്‌ത്രേറ്റ് കോടതിയാണ് വിവാദ സ്വാമിക്ക് ജാമ്യം നല്‍കിയത്.
ജൂണ്‍ എട്ടിനാണ് ബിദദി ആശ്രമത്തില്‍ മാധ്യമ പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റത്. ഇതിനെ തുടര്‍ന്ന് ഒളിവില്‍ പോയ സ്വാമി കോടതിയില്‍ കീഴടങ്ങുകയായിരുന്നു. അമേരിക്കന്‍ യുവതിയെ അഞ്ച് വര്‍ഷക്കാലം ലൈംഗികമായി പീഡിപ്പിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നപോഴാണ് നിത്യാനന്ദ ആശ്രമത്തില്‍ പത്രസമ്മേളനം വിളിച്ചുച്ചേര്‍ത്തത്. സിനിമാ നടി രഞ്ജിതയുമായി ബന്ധപ്പെട്ടുള്ള ചിത്രങ്ങളും പുറത്തുവന്നതോടെയാണ് സ്വാമി കൂടുതല്‍ വിവാദനായത്. ഒരു ബലാല്‍സംഗ കേസിലെ പ്രതിയുമാണ് നിത്യാനന്ദ.
മാധ്യമ പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഒളിവില്‍ പോയതിന് പിന്നാലെ ബിദദിയിലെ ആശ്രമം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി ആഭ്യന്തര മന്ത്രി വെളിപ്പെടുത്തിരുന്നു. സ്വാമിയുടെ വിക്രിയകള്‍ക്കെതിരെ കര്‍ണാടകയില്‍ ഉയര്‍ന്ന പ്രതിഷേധം നിലച്ചിട്ടില്ല.
അതിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി.വി സദാനന്ദ ഗൗഡ, ആഭ്യന്തര മന്ത്രി, ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍, കര്‍ണാടക ന്യൂസ് ചാനലായ സുവര്‍ണ എന്നിവരെ ഉള്‍പ്പെടുത്തി ഹൈക്കോടതിയില്‍ വിവാദ സ്വാമി അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തു. 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യകൊണ്ടാണ് കേസ് ഫയല്‍ചെയ്തത്. സ്വാമി നിത്യാനന്ദയ്ക്ക് ജാമ്യംക്കിട്ടിയ വാര്‍ത്ത പരന്നതോടെ അദ്ദേഹം പുറത്തിറങ്ങുന്നത് കാണാന് രാമനഗര ജില്ലാ ജയിലിന് മുന്നില്‍ ജനങ്ങള്‍ തടിച്ചുകൂടി. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

Keywords: Bangalore, Swami Nithyananda, Police, Ramnagara court.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.