Jammu Accident | ജമ്മു കശ്മീരില്‍ പാസന്‍ജര്‍ ടാക്‌സി മലയിടുക്കിലേക്ക് വീണ് 10 പേര്‍ക്ക് ദാരുണാന്ത്യം
Mar 29, 2024, 11:27 IST
ശ്രീനഗര്‍: (KVARTHA) ജമ്മു കശ്മീരില്‍ വാഹനാപകടത്തില്‍ 10 പേര്‍ക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച (29.03.2024) പുലര്‍ചെ 1.15ഓടെ റാംബനിലാണ് സംഭവം. പാസന്‍ജര്‍ ടാക്‌സി 300 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് വീഴുകയായിരുന്നു.
ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോയ പാസന്‍ജര്‍ ടാക്‌സിയാണ് ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലൂടെ സഞ്ചരിക്കവെ അപകടത്തില്‍പെട്ടത്. പ്രദേശത്ത് നേരിയ മഴയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനവും ദുഷ്‌കരമായിരുന്നു. വാഹനം വീണ ചെങ്കുത്തായ ഭാഗത്തേക്ക് ഇറങ്ങലും ഏറെ പ്രയാസം നിറഞ്ഞതായിരുന്നു.
പൊലീസ്, ദുരന്ത നിവാരണ സേന, ജമ്മു കശ്മീര്‍ റോഡ് സുരക്ഷാ സംഘം എന്നിവര്‍ അപകട വിവരമറിഞ്ഞയുടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് സ്ഥിതിഗതികള്‍ വിലയിരുത്തി.
Keywords: News, National, National-News, Accident-News, 10 Died, Accident, Accidental Death, Road, Vehicle, Falls, Gorge, Jammu-Kashmir, National Highway, Ramban, 10 died after vehicle falls into gorge on Jammu-Kashmir national highway in Ramban.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.