Blasts | റോയല്‍ എന്‍ഫീല്‍ഡ് ബൈക്കിന് തീപ്പിടിച്ചു; കെടുത്താൻ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു; 10 പേർക്ക് പരുക്ക്; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ
May 13, 2024, 16:11 IST
ഹൈദരാബാദ്: (KVARTHA) ഓടിക്കൊണ്ടിരിക്കെ തീപ്പിടിച്ച റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് പൊട്ടിത്തെറിച്ച് 10 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച വൈകുന്നേരം ഹൈദരാബാദ് മുഗൾപുരയിലെ ബിബി ബസാർ റോഡിലാണ് സംഭവം. പൊലീസ് കോൺസ്റ്റബിൾ ഉൾപ്പെടെയുള്ളവർക്കാണ് പരുക്കേറ്റത്. ഞെട്ടിപ്പിക്കുന്ന സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
മൊഗല്‍പുരയിലേക്ക് പോവുകയായിരുന്ന റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിന്റെ എൻജിനില്‍ നിന്നാണ് തീ ഉയർന്നത്. യാത്രികരായ യുവാവും യുവതിയും ബുള്ളറ്റ് നിര്‍ത്തി ചാടി ജീവൻ രക്ഷിച്ചു. എന്നാൽ, സംഭവസമയത്ത് പരിസരത്തുണ്ടായിരുന്നവർ രക്ഷാപ്രവർത്തനം നടത്തുകയും തീ അണയ്ക്കാൻ ശ്രമിക്കുകയും ചെയ്തു.
പൊലീസ് കോൺസ്റ്റബിൾ ഉൾപ്പെടെ പത്തിലധികം പേർ ബൈക്കിനു സമീപം തടിച്ചുകൂടി പൈപ്പിൽ നിന്ന് ബൈക്കിൽ വെള്ളം ഒഴിക്കുന്നത് വീഡിയോയിൽ കാണാം. ഒരാൾ ചാക്ക് ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിക്കുന്നതും ബൈക്കിൽ ഇടുന്നതും വീഡിയോയിലുണ്ട്. കുറച്ചു നേരം കത്തിക്കൊണ്ടിരുന്ന ബൈക്ക് പെട്ടെന്ന് പൊട്ടിത്തെറിക്കുകയും ചുറ്റും നിന്നവർ തീയിൽ അകപ്പെടുകയുമായിരുന്നു.
വസ്ത്രങ്ങൾക്കും ശരീരത്തിനും തീപിടിച്ച് സ്വയം രക്ഷയ്ക്കായി അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നത് ദൃശ്യങ്ങളിൽ കാണാം. പൊട്ടിത്തെറി രൂക്ഷമായതിനാൽ ചിലർ ഏതാനും അടി അകലെയാണ് തെറിച്ചുവീണത്. പരുക്കേറ്റവരെ ചികിത്സയ്ക്കായി പ്രിൻസസ് എസ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Keywords: News, National, Hyderabad, Fire, Viral Video, Injured, Bike Blast, Fire, Police, Social Media, Treatment, Hospital, 10 Injured As Royal Enfield Bike Blasts After Catching Fire In Hyderabad. < !- START disable copy paste -->

లైవ్ షాకింగ్ వీడియో
— Telugu Scribe (@TeluguScribe) May 12, 2024
మంటలు ఆర్పుతుండగా పేలిన బైక్
హైదరాబాద్ - మొఘల్పురా వద్ద బుల్లెట్ బైక్ లో వొచ్చిన మంటలు అదుపుచేయబోయిన స్థానికులు, ఒక్కసారిగా మంటల తీవ్రత పెరగడంతో ఒక పోలీసుతో పాటు పది మందికి పైగా తీవ్రంగా గాయపడ్డారు.. pic.twitter.com/EyVOpnpVWk
പൊലീസ് കോൺസ്റ്റബിൾ ഉൾപ്പെടെ പത്തിലധികം പേർ ബൈക്കിനു സമീപം തടിച്ചുകൂടി പൈപ്പിൽ നിന്ന് ബൈക്കിൽ വെള്ളം ഒഴിക്കുന്നത് വീഡിയോയിൽ കാണാം. ഒരാൾ ചാക്ക് ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിക്കുന്നതും ബൈക്കിൽ ഇടുന്നതും വീഡിയോയിലുണ്ട്. കുറച്ചു നേരം കത്തിക്കൊണ്ടിരുന്ന ബൈക്ക് പെട്ടെന്ന് പൊട്ടിത്തെറിക്കുകയും ചുറ്റും നിന്നവർ തീയിൽ അകപ്പെടുകയുമായിരുന്നു.
വസ്ത്രങ്ങൾക്കും ശരീരത്തിനും തീപിടിച്ച് സ്വയം രക്ഷയ്ക്കായി അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നത് ദൃശ്യങ്ങളിൽ കാണാം. പൊട്ടിത്തെറി രൂക്ഷമായതിനാൽ ചിലർ ഏതാനും അടി അകലെയാണ് തെറിച്ചുവീണത്. പരുക്കേറ്റവരെ ചികിത്സയ്ക്കായി പ്രിൻസസ് എസ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Keywords: News, National, Hyderabad, Fire, Viral Video, Injured, Bike Blast, Fire, Police, Social Media, Treatment, Hospital, 10 Injured As Royal Enfield Bike Blasts After Catching Fire In Hyderabad. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.