മോഡിയുടെ റാലിക്ക് 10,000 ബുര്‍ഖ വാങ്ങി; ബി.ജെ.പി. വെട്ടിലായി

 


ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ മോഡി പങ്കെടുക്കുന്ന ബി.ജെ.പി റാലിക്ക് വേണ്ടി 10,000 ബുര്‍ഖ വാങ്ങിയതായുള്ള ആരോപണം ബി.ജെ.പിയെ വെട്ടിലാക്കി. ഇന്‍ഡോറിലെ സീനത്ത് ടൈലേഴ്‌സ് എന്ന  ബുര്‍ഖ വില്‍ക്കുന്ന കടയില്‍ നിന്ന് 10,000 ബുര്‍ഖയ്ക്കുള്ള ക്വട്ടേഷന്‍ വാങ്ങിയതിന്റെ തെളിവുകളാണ് പുറത്തായത്. മോഡിയുടെ റാലിയില്‍ മുസ്ലിം സ്ത്രീകള്‍ പങ്കെടുത്തുവെന്ന് വരുത്താന്‍ വേണ്ടിയാണ് പ്രവര്‍ത്തകര്‍ക്ക് വേണ്ടി ബുര്‍ഖ വാങ്ങിയതെന്നാണ് ആരോപണം.

കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗാണ് ബി.ജെ.പി നേതൃത്വത്തെ പ്രതിരോധത്തിലാക്കി 10,000 ബുര്‍ഖ വാങ്ങാന്‍ ക്വട്ടേഷന്‍ വാങ്ങിയതിന്റെ രേഖകളുമായി സംഭവം മാധ്യമങ്ങളെ അറിയിച്ചത്. നേരത്തെ ബുര്‍ഖയും തൊപ്പിയും ബി.ജെ.പി പരിപാടികള്‍ക്ക് വേണ്ടി വാങ്ങുന്നതായുള്ള ആരോപണം ഉയര്‍ന്നിരുന്നു.

ഈ മാസം ആദ്യം രാജസ്ഥാനിലെ ജയ്പൂരില്‍ മോഡി പങ്കെടുത്ത റാലിയില്‍ ന്യൂനപക്ഷ മോര്‍ച്ച വിഭാഗത്തില്‍പെട്ട പ്രവര്‍ത്തകരോട് തൊപ്പിയും ബുര്‍ഖയും അണിഞ്ഞുവരാന്‍  ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഭോപ്പാലിലെ റാലിയെക്കുറിച്ചും കോണ്‍ഗ്രസ് അന്വേഷണം നടത്തിയത്.

സര്‍ക്കാര്‍ പരിപാടിക്കുവേണ്ടിയാണെന്ന് വ്യക്തമാക്കിയാണ് ബുര്‍ഖയ്ക്ക് കടയില്‍ നിന്നും ക്വട്ടേഷന്‍ വാങ്ങിയത്. മോഡിയുടെ റാലിക്ക് മുമ്പായാണ് ബുര്‍ഖയ്ക്കുള്ള ക്വട്ടേഷന്‍ വാങ്ങിയതെന്നതുകൊണ്ടുതന്നെ വിഷയത്തില്‍ സംശയം ജനിക്കുകയും ചെയ്തു. മോഡിയെ മുന്നില്‍ നിര്‍ത്തി ബി.ജെ.പി നടത്തുന്ന പ്രചരണ പരിപാടിക്കേറ്റ ശക്തമായ തിരിച്ചടിയാണ് കോണ്‍ഗ്രസ് ഈ ആരോപണത്തിലൂടെ നല്‍കിയിരിക്കുന്നത്. വ്യക്തമായ തെളിവോടെയാണ് കോണ്‍ഗ്രസ് ആരോപണവുമായി രംഗത്ത് വന്നത്. അതേ സമയം ബി.ജെ.പി നേതൃത്വം സംഭവം നിഷേധിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.


മോഡിയുടെ റാലിക്ക് 10,000 ബുര്‍ഖ വാങ്ങി; ബി.ജെ.പി. വെട്ടിലായി

Keywords: National, Congress, Rajasthan, Jaipur, BJP, Goverment, Bhoppal, Muslim, 10,000 burqas bought to fake BJP's Muslim support, Digvijay Singh, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia