103 സ്ത്രീകളെ വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയരാക്കി ഗ്രൗണ്ടില്‍ തള്ളി
Feb 7, 2013, 10:32 IST
മാല്‍ഡ(പശ്ചിമബംഗാള്‍): പശ്ചിമബംഗാളിലെ മാല്‍ഡ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 103 സ്ത്രീകളെ കൂട്ടത്തോടെ വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയരാക്കി ആശുപത്രി വരാന്തയിലും ഗ്രൗണ്ടിലും കിടത്തി. സംഭവം വിവാദമായതോടെ ആരോഗ്യമന്ത്രാലയം സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. രണ്ട് ഡോക്ടര്‍മാര്‍ ചേര്‍ന്നാണ് 103 സ്ത്രീകളെ ശസ്ത്രക്രിയക്ക് വിധേയരാക്കിയത്. ചിലരെ വരാന്തയില്‍ കിടത്തി ശസ്ത്രക്രിയ ചെയ്‌തെന്നും റിപോര്‍ട്ടുണ്ട്.
ബുധനാഴ്ചയാണ് വൈദ്യരംഗത്തെ ഞെട്ടിക്കുന്ന ശസ്ത്രക്രിയകള്‍ അരങ്ങേറിയത്. ആകെ 60 കിടക്കകളുള്ള മനിക്ചക് ബ്ലോക്ക് ആശുപത്രിയിലാണ് വന്ധ്യംകരണ ശസ്ത്രക്രിയാ ക്യാമ്പ് നടന്നത്. ഒരു ദിവസം 25 വന്ധ്യംകരണ ശസ്ത്രക്രിയകളില്‍ കൂടുതല്‍ നടത്തരുതെന്നാണ് നിലവില്‍ നിര്‍ദ്ദേശമുള്ളത്.
രണ്ട് ഡോക്ടര്‍മാര്‍ ചേര്‍ന്ന് 103 ശസ്ത്രക്രിയ നടത്തിയത് അക്ഷരാര്‍ത്ഥത്തില്‍ ഡോക്ടര്‍മാരെ പോലും ഞെട്ടിച്ചിരിക്കുകയാണ്. ശസ്ത്രക്രിയക്ക് വിധേയരായവരെ അബോധാവസ്ഥയില്‍ ആശുപത്രി ഗ്രൗണ്ടില്‍ കിടത്തിയതും വിവാദമായി. സംഭവത്തെക്കുറിച്ച് വിശദീകരണം നല്‍കാന്‍ ജില്ലാ മജിസ്‌ട്രേറ്റ് ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ക്ക് നോട്ടീസയച്ചു.
SUMMERY: Malda, West Bengal: A government hospital in West Bengal's Malda district is facing an inquiry for conducting mass sterilisation of women in shockingly appalling conditions. Two doctors at the hospital allegedly sterilised 103 women on Wednesday, even operating on some patients in the open fields.
Keywords: National news, Manikchak block hospital, Sterilisation camp, Malda, West Bengal, Two doctors, Hospital, Allegedly, 103 women, Wednesday,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.