7 വയസുകാരനായ അനുജനെ 11 വയസുകാരി തോളിലേറ്റി ആശുപത്രിയിലെത്തിച്ചത് 8 കിലോമീറ്റര്‍ നടന്ന്

 


റാഞ്ചി: (www.kvartha.com 08.09.2015) അസുഖബാധിതനായ ഏഴ് വയസുകാരനായ അനുജനെയും തോളിലേറ്റി പതിനൊന്നുകാരിയായ ആദിവാസി പെണ്‍കുട്ടി ആശുപത്രിയില്‍ എത്തിച്ചത് എട്ട് കിലോമീറ്റര്‍ നടന്ന്. ജാര്‍ഖണ്ഡിലാണ് സംഭവം. മാള്‍ട്ടി ടുഡു എന്ന ബാലികയാണ് നടക്കാന്‍ കഴിയാത്ത തന്റെ സഹോദരനെ ആശുപത്രിയിലെത്തിക്കാന്‍ തോളിലെടുത്ത് ഇത്രയും ദൂരം നടന്നത്.

മാതാപിതാക്കളില്ലാത്ത കുട്ടികള്‍ മുത്തച്ഛനും മുത്തശ്ശിക്കും ഒപ്പമാണ് താമസിക്കുന്നത്. അനുജനെ തോളിലെടുത്ത് നടക്കുന്ന കുട്ടിയെ കണ്ടപ്പോള്‍ സഹതാപം തോന്നിയ പലരും പെണ്‍കുട്ടിയെ സഹായിക്കാന്‍ തയ്യാറായി മുന്നോട്ടെത്തിയിരിക്കയാണ്.

സാമൂഹ്യ പ്രവര്‍ത്തകന്‍ മനോജ് ഭഗത് ആശുപത്രിയിലിരുന്ന് കരയുന്ന പെണ്‍കുട്ടിയെ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. മനോജാണ് കുട്ടിയെ ഡോക്ടറുടെ അടുത്തെത്തിച്ച് സഹോദരന് വേണ്ട ശുശ്രൂഷകള്‍ ചെയ്തുകൊടുത്തത്. പരിശോധനയ്ക്ക് ശേഷം ആംബുലന്‍സിലാണ് കുട്ടികളെ  വീട്ടിലേക്ക് തിരിച്ചയച്ചത്.

7 വയസുകാരനായ അനുജനെ 11 വയസുകാരി തോളിലേറ്റി ആശുപത്രിയിലെത്തിച്ചത് 8 കിലോമീറ്റര്‍ നടന്ന്

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia