അഖിലേഷ് യാദവ് പറത്തിവിട്ട ബലൂണുകള്‍ പൊട്ടിത്തെറിച്ച് 12 പേര്‍ക്ക് ഗുരുതര പരിക്ക്
Nov 13, 2014, 12:43 IST
ലഖ്നൗ:(www.kvartha.com 13.11.2014) ബലൂണുകള്‍ പൊട്ടിത്തെറിച്ച് 12 പേര്‍ക്ക് പരിക്ക്. ഒന്‍പത് കുട്ടികളും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. പറന്നുനടക്കുകയായിരുന്ന ബലൂണുകളാണ് പൊട്ടിത്തെറിച്ചത്. യുപിയിലെ നഗ്രാമിലാണ് സംഭവം നടന്നത്.
ബലൂണുകള്‍ കണ്ട് ആശ്ചര്യത്തോടെ നോക്കിനിന്നവരുടെ മേല്‍ അവ പൊട്ടിവീഴുകയായിരുന്നു. പരിക്കേറ്റവരെ ഉടനെ ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണെങ്കിലും അവര്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
ബഹ്റൗളി ഗ്രാമീണരാണ് അപകടത്തില്‍പെട്ടത്. ബലൂണുകള്‍ പറത്തിവിട്ടവരെ കണ്ടെത്തി അവര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസിന് നിര്‍ദ്ദേശം ലഭിച്ചു.
എന്നാല്‍ ബലൂണുകള്‍ പറത്തിവിട്ടത് യുപി മുഖ്യമന്ത്രി അഖിലേഷ് യാദവാണെന്ന് ബുധനാഴ്ച രാത്രിയോടെ പോലീസ് കണ്ടെത്തി. തുടര്‍ന്ന് ബലൂണില്‍ വാതകം നിറച്ച കമ്പനി ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തു.
നാഷണല്‍ ജൂനിയേഴ്സ് റോവിംഗ് മല്‍സരത്തിന്റെ ഉല്ഘാടനചടങ്ങിനോട് അനുബന്ധിച്ചാണ് അഖിലേഷ് യാദവ് ബലൂണുകള്‍ പറത്തിവിട്ടത്. പരിക്കേറ്റവര്‍ക്ക് 50,000 രൂപ സഹായ ധനം പ്രഖ്യാപിച്ചു.
SUMMARY: Lucknow: At least 12 people, including nine children, were injured here Wednesday when gas-filled balloons floating past them suddenly burst, police said.
Keywords: Children, Balloon, Injured, Blast,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.