രാഷ്ട്രപതിയുടെ തീര്‍പ്പിനായി രാജഭവനില്‍ കാത്തുകിടക്കുനത് 12 ദയാഹര്‍ജികള്‍
Feb 9, 2013, 15:51 IST
ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതിയുടെ അനുമതിയും കാത്ത് വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്നത് 12 ദയാഹര്‍ജികള്‍. പുതിയ രാഷ്ട്രപതി അധികാരത്തില്‍ വന്നതിനു ശേഷം ഇതുവരെ രണ്ട് ഹര്‍ജികളില്‍ മാത്രമാണ് തീര്‍പ്പു കല്‍പ്പിച്ചത്. വലിയ രാഷ്ട്രീയ കോളിളക്കങ്ങള്‍ക്ക് വഴിവച്ച മുംബൈ ആക്രമണക്കേസിലെ പ്രതി അജ്മല്‍ കസബിന്റെയും പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സല് ഗുരുവിന്റെയും ദയാഹര്‍ജികളിലാണ് രാഷ്ട്രപതിയായി ചുമതലയേറ്റ ഉടനെ തന്നെ പ്രണബ് മുഖര്‍ജി തീരുമാനം കൈക്കൊണ്ടത്.
ഇതിനു പുറമെ മൊത്തം 14 ദയാഹര്‍ജികളായിരുന്നു രാഷ്ട്രപതി ഭവനില്‍ തീര്‍പ്പു കാത്തു കിടന്നത്. കസബും അഫ്സല് ഗുരുവും തൂക്കിലേറ്റപ്പെട്ടതോടെ രാഷ്ട്രപതിയുടെ ദയ കാത്തുകഴിയുന്ന മറ്റു പന്ത്രണ്ട് പേരുടെ ആശങ്ക വര്‍ധിച്ചിരിക്കുകയാണ്.
ദയാഹര്‍ജി കാത്തു കഴിയുന്നവരില്‍ പ്രധാനി മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത്സിങ്ങിന്റെ ഘാതകന്‍ ബല്‍വന്ത്സിങ് രജോനയാണ്. ഗുര്‍മീത്സിങ്, ധരംപാല്‍, സുരേഷ്, രാംജി, സൈമണ്‍, ജ്ഞാനപ്രകാശ്, മഡയ്യ, ബിലവേന്ദ്ര, പ്രവീണ്‍കുമാര്‍, സായിബന്ന, ജാഫര്‍ അലി എന്നിവരും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ദയാഹര്‍ജി നല്‍കി കാത്തിരിക്കുന്നവരാണ്.
സുപ്രധാനമായ രണ്ട് ദയാഹര്‍ജികളില്‍ തീരുമാനമെടുക്കുന്നത് മാറ്റിവച്ചെങ്കിലും 39 ദയാഹര്‍ജികളില്‍ മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടില്‍ തീര്‍പ്പു കല്‍പ്പിച്ചിരുന്നു. ഇതില്‍ രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനിയുടേത് അടക്കം അഞ്ചു പേരുടെ ഹര്‍ജി തള്ളിയപ്പോള്‍ 34 എണ്ണം ജീവപര്യന്തമായി കുറയ്ക്കുകയാണുണ്ടായത്.
രാജ്യത്താകമാനം 477 പേര്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് വിവിധ ജയിലുകളില്‍ കഴിയുണ്ടെന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചിരുന്നു.

Keywords: Rajbhavan, Aphsal Guru, Ajmal Kasab, Hanging, Ruth, Petition, Panjab,Execution,President, New Delhi, Pranab Mukherjee, Politics, Parliament, attack, Chief Minister, Jail, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.