125 കോടിയുടെ തട്ടിപ്പ് കേസ്: ബി എസ് എഫ് ഉദ്യോഗസ്ഥനില്‍ നിന്ന് 14 കോടിയുടെ ആഡംബര കാറുകള്‍ പിടിച്ചെടുത്തു

 


ഗുഡ്ഗാവ്: (www.kvartha.com 17.01.2022) ഐപിഎസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ആളുകളെ വഞ്ചിച്ച് 125 കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ഹരിയാനയിലെ അതിര്‍ത്തി രക്ഷാസേനാ ഉദ്യോഗസ്ഥനായ പ്രവീണ്‍ യാദവ് ആണ് അറസ്റ്റിലായത്. ഗുഡ്ഗാവ് ജില്ലയിലെ മനേസറിലെ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് ആസ്ഥാനത്തെ (എന്‍ എസ് ജി) ബിഎസ്എഫ് ഡെപ്യൂടി കമാന്‍ഡന്റ് ആണിയാള്‍.

125 കോടിയുടെ തട്ടിപ്പ് കേസ്: ബി എസ് എഫ് ഉദ്യോഗസ്ഥനില്‍ നിന്ന് 14 കോടിയുടെ ആഡംബര കാറുകള്‍ പിടിച്ചെടുത്തു


14 കോടി രൂപയും ഒരു കോടി രൂപയുടെ ആഭരണങ്ങളും ബിഎംഡബ്ല്യു, ജീപ്, മെഴ്സിഡസ് എന്നിവയുള്‍പെടെ ഏഴ് ആഡംബര കാറുകളും ഇയാളുടെ വസതിയില്‍ നിന്ന് കണ്ടെടുത്തു. പ്രവീണിന്റെ ഭാര്യ മംമ്ത യാദവ്, സഹോദരി റിതു, കൂട്ടാളി എന്നിവരെയും ഗുഡ്ഗാവ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

'എന്‍ എസ് ജി ക്യാംപസിൽ നിര്‍മാണ കരാര്‍ നല്‍കാമെന്ന് പറഞ്ഞാണ് ജനങ്ങളില്‍ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്തത്. ഈ പണം എന്‍ എസ് ജിയുടെ പേരിലുള്ള വ്യാജ അകൗണ്ടിലേക്ക് മാറ്റി. ആക്‌സിസ് ബാങ്കില്‍ മാനജരായ സഹോദരി റിതു യാദവാണ് അകൗണ്ട് തുടങ്ങിയത്' - പൊലീസ് പറഞ്ഞു.

പ്രവീണ്‍ യാദവിന് സ്റ്റോക് മാര്‍കെറ്റില്‍ 60 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി, ആളുകളെ കബളിപ്പിച്ച് പണം വീണ്ടെടുക്കാന്‍ അദ്ദേഹം പദ്ധതിയിടുകയായിരുന്നെന്ന് ഗുഡ്ഗാവ് പൊലീസ് ക്രൈം എ സി പി പ്രീത് പാല്‍ സിംഗ് പറഞ്ഞു. അടുത്തിടെ യാദവിന് സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. അഗര്‍ത്തലയിലായിരുന്നു പുതിയ പോസ്റ്റിംഗ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുതിയ പദവി രാജിവച്ചിരുന്നു.

Keywords:  News, National, Police, Case, Arrest, Fraud, BSF Jawans, Car, Complaint, Bank, Army, 125 crore scam: Luxury cars worth Rs 14 crore seized from BSF official.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia