യെദിയൂരപ്പയെ പിന്തുണച്ച് 13 എം.എൽ.എമാർ; മന്ത്രിസഭ പ്രതിസന്ധിയിലേയ്ക്ക്
Dec 9, 2012, 23:50 IST
ഹവേരി: കർണാടക മുന്മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയെ പിന്തുണച്ച് 13 എം.എൽ.എമാർ രംഗത്തെത്തി. ഇതോടെ ജഗദ്ദീഷ് ഷെട്ടാരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ പ്രതിസന്ധിയിലേയ്ക്ക് നീങ്ങുകയാണ്. ഞായറാഴ്ച ഹവേരിയിൽ നടന്ന പുതിയ പാർട്ടിയായ കർണാടക ജനതാ പാർട്ടിയുടെ ഔദ്യോഗീക പ്രഖ്യാപന സമ്മേളനത്തിലാണ് എം.എൽ.എമാർ പിന്തുണ പ്രഖ്യാപിച്ചത്.
യെദിയൂരപ്പയുടെ പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്കെതിരെ പാർട്ടി ശക്തമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്ന വിലക്ക് നിലനിൽക്കേയാണ് എം.എൽ.എമാർ സമ്മേളനവേദിയിലെത്തിയത്.
ഷെട്ടാർക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമില്ലെന്നും അദ്ദേഹം മുഖ്യമന്ത്രിക്കസേരയിലിരിക്കുന്നത് യെദിയൂരപ്പയുടെ പിന്തുണകൊണ്ടാണെന്നും യെദിയൂരപ്പ പറഞ്ഞു. ധൈര്യമുണ്ടെങ്കിൽ നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിടണമെന്നും യെദിയൂരപ്പ ഷെട്ടാരെ വെല്ലുവിളിച്ചു.
കൂടുതൽ എം.എൽ.എമാർ യെദിയൂരപ്പയുടെ ഭാഗത്തേയ്ക്ക് കൂറുമാറിയാൽ ഷെട്ടാറിന് രാജിവെക്കേണ്ടിവരുമെന്നാണ് റിപോർട്ട്.
SUMMERY: Haveri: The BJP government faced the threat of instability after 13 MLAs, defying the party, threw their lot behind former Chief Minister BS Yeddyurappa, who formally launched his Karnataka Janata Party at a mega rally here on Sunday.
Keywords: National, Karnataka, Haveri, CM, BS Yeddyurappa, Jagadish Shettar, BJP, Karnataka Janatha party, MLAs,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.